സ്വകാര്യവത്കരണം വൈകാതെ പൂർത്തിയായേക്കും; ഐഡിബിഐ ബാങ്ക് ഓഹരിയിൽ ഇനിയെന്ത്?

മുംബൈ: ഏറെക്കാലമായി വിപണിയിൽ പറഞ്ഞുകേൾക്കുന്ന ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് സമീപകാലത്തായി ഗതിവേഗം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് കീഴിലെ പൊതുമേഖല ആസ്തി, കൈകാര്യ വകുപ്പ് അഥവാ ദീപത്തിന്റെ സെക്രട്ടറി സൂചിപ്പിച്ചതു പ്രകാരം, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ പുതിയ നിക്ഷേപകരെ കണ്ടെത്തി ഇടപാട് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ഐഡിബിഐ ബാങ്ക് ഓഹരിയുടെ വിശദാംശം നോക്കിവെക്കാം.
ഐഡിബിഐ ബാങ്ക്
രാജ്യത്ത് അനുദിനം വളരുന്ന വ്യവസായ മേഖലയുടെ വികസനത്തിന് ആവശ്യമായ ദീർഘകാല ധനസഹായം ലഭ്യമാക്കുക എനന് ലക്ഷ്യത്തോടെ 1964-ൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിന്തുണയാൽ രൂപീകൃതമായ ഡിഎഫ്ഐ അഥവാ ഡെവലപ്പ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിട്യൂഷൻ ആയിരുന്നു ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ ഐഡിബിഐ. ആദ്യകാലത്ത് റിസർവ് ബാങ്കിന് കീഴിലായിരുന്ന ഈ സ്ഥാപനം പിന്നീട് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. സിഡ്ബി, ഇന്ത്യ എക്സിം ബാങ്ക്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, എൻഎസ്ഡിഎൽ എന്നിവയിലൊക്കെ ഐഡിബിഐ ബാങ്കിന് ഗണ്യമായ ഓഹരി പങ്കാളിത്തമുണ്ട്.
What's Your Reaction?






