പ്രണയം ആർക്കാണ് ഇല്ലാത്തത് എല്ലാവർക്കും പ്രണയമുണ്ട്! നമ്മൾക്ക് എന്തായാലും ദൈവം ഒരാളെ തരും- പ്രണയത്തെക്കുറിച്ച് വാചാലയായി റിമി.

Apr 25, 2025 - 22:39
പ്രണയം ആർക്കാണ് ഇല്ലാത്തത് എല്ലാവർക്കും പ്രണയമുണ്ട്! നമ്മൾക്ക് എന്തായാലും ദൈവം ഒരാളെ തരും- പ്രണയത്തെക്കുറിച്ച് വാചാലയായി റിമി.

ജീവിതം കൊണ്ട് മാതൃകയാണ് ഏവർക്കും റിമി ടോമി. ഒന്നും ഇല്ലായ്മയിൽ നിന്നും കരിയറിന്റെ പീക്ക് ലെവലിൽ എത്തിയ റിമിക്ക് ഇന്ന് എത്രത്തോളം ആരാധകർ ഉണ്ടോ അതിനേക്കാൾ പ്രശസ്തിയും ഉണ്ട്. ഗായിക എന്ന് മാത്രം പറഞ്ഞ് റിമി ടോമിയെ ചെറുതാക്കി കളയാനാകില്ല കാരണം അവതാരക, അഭിനേത്രി, മോഡല്‍ എന്നിങ്ങനെ സർവ്വകലാവല്ലഭയാണ് താരം. വിവാഹ മോചനത്തിന് ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് താരം നടത്തിയത്.

റിയാലിറ്റി ഷോ അവതാരകയായും, വിധികര്‍ത്താവായും മിനി സ്‌ക്രീനിൽ നല്ലൊരു സ്ഥാനം തന്നെ റിമി ഉറപ്പിച്ചിട്ടുണ്ട്. റിമി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ കുറച്ചുനാൾ മുൻപ് പ്രചിരിച്ചിരുന്നു. ഇടക്കുവച്ചു തന്റെ വിവാഹത്തെകുറിച്ചു പ്രചരിക്കുന്ന റൂമറുകൾക്ക് മറുപടിയും നൽകി. എന്നാൽ ഇപ്പോൾ പ്രണയത്തെക്കുറിച്ച് അതി മനോഹരമായി തന്നെ സംസാരിക്കുകയാണ് അവർ.

ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയിൽ പ്രണയഗാനം തന്റെ ആരാധകർക്കായി ഡെഡിക്കേറ്റ് ചെയ്യുന്ന വേളയിൽ ആയിരുന്നു റിമിയുടെ മനസ് തുറന്നുള്ള സംസാരം. പ്രണയം ഇല്ലാത്തവർ ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടോ, എല്ലാവർക്കും പ്രണയം ഉണ്ടെന്നാണ് റിമി പറയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0