ചെറുപ്പം മുതലേ ബന്ധമുണ്ട്! പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു; അത്രയും അടുപ്പം ഉള്ളവരാണ്; എന്താണ് സംഭവിച്ചതെന്ന് അറിയില്ല

സോഷ്യൽ മീഡിയയിൽ നടി വിന്സിക്ക് പിന്തുണ കൂടുകയാണ്. ലഹരിയുപയോഗിച്ച നടനിൽനിന്ന് സിനിമാ സെറ്റിൽ വെച്ച് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിനു ശേഷമാണു വലിയ ചർച്ചകൾക്ക് വഴി വച്ചത്. ആദ്യം പേര് പറയാതെ വെളിപ്പെടുത്തൽ നടത്തിയ വിൻസി നൽകിയ പരാതിയിൽ നിന്നുമാണ് നടന്റെ വിവരങ്ങൾ ചോർന്നത്, വിന്സിക്ക് പിന്തുണയുമായി നിരവധി ആളുകളും സിനിമ സംഘടനകളും രംഗത്തേക്ക് എത്തി. ആരോപണവിധേയനായ നടനെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് താരസംഘടനയായ AMMA വ്യക്തമാക്കിയിരുന്നു.
വിൻസിയുടെ ആരോപണം അമ്മ അഡ്ഹോക്ക് സമിതി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിൻസിയുമായും താരത്തിന്റെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട് എന്ന് ഷൈനിന്റെ കുടുംബം വെളിപ്പെടുത്തിയത് വിവിധ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരു കുടുംബവും. വിൻസിയെ സഹോദരിയെപ്പോലെ കാണുന്ന ആളാണ് ഷൈൻ നാലുമാസം മുമ്പാണ് ഈ പറഞ്ഞ ഷൂട്ടിങ് സ്ഥലത്ത് ഉണ്ടായതെന്നും കുടുംബം പറയുന്നു.
ജയിലിൽ വച്ച് പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ ജീവിക്കാൻ ഉപകരിച്ചത് ഒരു പുസ്തകം ആയിരുന്നു. അപ്പുറത്തെ സെല്ലിൽ കിടന്ന ക്രിമിനൽ എന്ന് പറയുന്ന വ്യക്തിയാണ് എനിക്ക് ആ പുസ്തകം തന്നത്. അതാണ് ജീവിതം മാറ്റിയതെന്നും ഷൈൻ പറഞ്ഞിരുന്നുചിലർ കരുതിയത് കഞ്ചാവ് കേസിൽ പിടിച്ചു എന്നതാണ്. പലരും മോശം കമന്റുകൾ ആണ് പങ്കിട്ടത്. അവന്റെ പല കഥാപാത്രങ്ങളെയും ആളുകൾ വിമർശിച്ചിട്ടുണ്ട്. അതൊക്കെ സ്ഥിരം സംഭവങ്ങളായി.
What's Your Reaction?






