കാണാൻ കാത്തിരുന്ന കേൾക്കാൻ ഏറെ ആഗ്രഹിച്ച സന്തോഷവാർത്ത! പൃഥ്വി- പാർവതി ജോഡികൾ ഏഴുവര്ഷത്തിന് ശേഷം

പാർവതി തിരുവോത്ത് ആണ് പൃഥ്വിയുടെ നായിക. എന്നു നിന്റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്റ്റോറി എന്നീ സിനിമകൾക്കുശേഷം ഇരുവരും ഒന്നിക്കുന്നു.

Apr 30, 2025 - 07:58
കാണാൻ കാത്തിരുന്ന കേൾക്കാൻ ഏറെ ആഗ്രഹിച്ച സന്തോഷവാർത്ത! പൃഥ്വി- പാർവതി ജോഡികൾ ഏഴുവര്ഷത്തിന് ശേഷം

ഏഴുവര്ഷങ്ങള്ക്ക്ശേഷം മലയാള സിനിമ പ്രേമികളുടെ ഇഷ്ട താര ജോഡികൾ ഒരുമിക്കുന്നു. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും ഒരുമിച്ചെത്തുന്ന 'നോബഡി' ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. സുപ്രിയ മേനോനും പാർവതിയും പൃഥ്വിയും പങ്കുവച്ച പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

എറണാകുളത്ത് ആണ് ചിത്രത്തിൻെറ പൂജ നടന്നത്. നിസ്സാം ബഷീർ സംവിധാനം ചെയ്ത് സമീർ അബ്ദുൾ രചന നിർവഹിച്ച ഈ ചിത്രം നിഗൂഢതകൾ നിറഞ്ഞ കഥ ആയിരിക്കുമെന്നാണ് സൂചന . അശോകൻ, മധുപാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന #NOBODY എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളത്തെ വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് ആണ് നടന്നത്. നിസ്സാം ബഷീർ സംവിധാനം ചെയ്ത് സമീർ അബ്ദുൾ എഴുതിയ #NOBODY,
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും E4 എക്സ്പിരിമെന്റ്സിന്റെയും ബാനറുകളിൽ സുപ്രിയ മേനോൻ, മുകേഷ് മേത്ത, സി.വി. സാരഥി എന്നിവർ സംയുക്തമായിട്ടാണ് നിർമ്മാണം. ആനിമൽ ചിത്രത്തിന്റെ സംഗീതം ചെയ്ത ഹർഷവർദ്ധൻ രാമേശ്വർ ആണ് നോബഡിക്ക് സംഗീതം ഒരുക്കുന്നത്.

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായതാണ് നിസ്സാം ബഷീർ , 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്ലിസ്' തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലെ എഴുത്തുകാരൻ സമീർ അബ്ദുൾ ആണ് നോ ബഡിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്,

എൽ2: എമ്പുരാൻ’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും വലിയ ചിത്രം ആയിരിക്കും നോബഡി എന്നാണ് സൂചന’. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സസ്‌പെൻസും ശക്തമായ കഥാപാത്രങ്ങളും നിറഞ്ഞ ഒരു ചിത്രം ആകും ഇതെന്ന് നിർമ്മാതാക്കൾ സൂചന നൽകിയിട്ടുണ്ട്. എന്നു നിന്റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്റ്റോറി എന്നീ സിനിമകൾക്കുശേഷം ആണ് ഇരുവരും ഈ ചിത്രത്തിൽ ഒന്നിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0