ആ സ്‌നേഹം ചതിയായി മാറി! അദ്ദേഹം രണ്ടാമതും വിവാഹിതനായി! ശാരികയുടെ ജീവിതകഥ കേട്ട് കണ്ണീരോടെ എലീനയും ബിബിനും

പക്വതയില്ലാത്ത പ്രായത്തിലെ പ്രണയവും ഒളിച്ചോട്ട വിവാഹവുമായിരുന്നു ശാരികയുടെ ജീവിതം മാറ്റിമറിച്ചത്. രണ്ട് മക്കളായതിന് ശേഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മക്കളിലൊരാള്‍ അച്ഛനൊപ്പവും, മറ്റെയാള്‍ അമ്മയ്‌ക്കൊപ്പവുമാണ്. ജീവിതത്തില്‍ അത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നു ശാരിക. കോമഡി മാസ്‌റ്റേഴ്‌സില്‍ സ്‌കിറ്റ് അവതിരിപ്പിച്ചതോടെയായിരുന്നു ശാരികയെ കൂടുതല്‍ പേര്‍ അറിഞ്ഞത്.
പ്രേക്ഷകരെ ചിരിപ്പിക്കുന്ന പരിപാടികളാണെങ്കിലും കണ്ണീരിന്റെ നനവുള്ള ജീവിതകഥകളുമായും മത്സരാര്‍ത്ഥികള്‍ എത്താറുണ്ട്. ജൂറിയും പ്രേക്ഷകരും ഒരുപോലെ സങ്കടപ്പെട്ട മുഹൂര്‍ത്തങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ കോമഡി മാസ്റ്റര്‍ എപ്പിസോഡിലേത്. ഗിന്നസ് പക്രു, ബിജിന്‍ ജോര്‍ജ്, തങ്കച്ചന്‍ വിതുര, എലീന പടിക്കല്‍ ഇവരെല്ലാം ശാരികയെ ആശ്വസിപ്പിച്ച് സംസാരിച്ചിരുന്നു. പെര്‍ഫോമന്‍സിലൂടെ എല്ലാവരെയും കുടുകുടാ ചിരിപ്പിച്ചിരുന്നു ശാരിക. അതിന് ശേഷമായിരുന്നു സങ്കടകരമായ കാര്യങ്ങള്‍ പങ്കുവെച്ചത്.
പ്രണയവിവാഹമായിരുന്നു ശാരികയുടേത്. രണ്ട് മക്കളാണ് എനിക്ക്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാനും മോനും. മോനിപ്പോള്‍ നാലര വയസായി. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. അദ്ദേഹത്തിന് ടൈല്‍സ് പണിയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ആദ്യം കണ്ടത്. അച്ഛന്റെ കൂടെ ജോലിക്ക് വന്നതായിരുന്നു. അന്ന് എന്നെ കണ്ടാല്‍ സംസാരിക്കാറില്ലായിരുന്നു. ജസ്റ്റ് നോക്കും. പ്ലസ് വണ്‍ കഴിഞ്ഞ സമയത്താണ് ഞങ്ങള്‍ ഫോണില്‍ സംസാരിക്കുന്നത്. അച്ഛന്‍ പണിക്ക് പോവുമ്പോള്‍ ഫോണ്‍ കൊണ്ടുപോവാറില്ലായിരുന്നു. അങ്ങനെയാണ് ഒരു ദിവസം വിളിച്ച് എനിക്കൊരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്
ഒരാളെ ഒരുപാട് സ്‌നേഹിച്ചിട്ട് ചതിക്കുന്ന ഫീലിംഗ്‌സ്, ആ ഒരു വേദനയുണ്ടല്ലോ, അത് പറഞ്ഞാല്‍ മനസിലാവില്ല. മൂന്ന് മാസത്തോളം ഞാന്‍ ഉറങ്ങിയിട്ടില്ല. രണ്ടാമത്തെ കല്യാണം കഴിഞ്ഞ അന്ന് ആള്‍ എന്നെ വീഡിയോ കോളില്‍ വിളിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും വാക്ക് കേള്‍ക്കാതെ ഇറങ്ങിപ്പോയത് കൊണ്ടാണല്ലോ എനിക്ക് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു എന്റെ വിഷമം. നാട്ടുകാരുടെ കളിയാക്കലും പരിഹാസവും സഹിക്കാന്‍ പറ്റില്ലായിരുന്നു. നീ എന്ത് കണ്ടിട്ടാണ് പോയത് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുഞ്ഞിനെ നോക്കണമല്ലോ, അങ്ങനെയാണ് ജോലിക്ക് പോയത്.
കോമഡി മാസ്‌റ്റേഴ്‌സില്‍ വന്നത് അനുഗ്രഹമാണ്. കളിയാക്കിയവര്‍ പോലും ഇപ്പോഴും എന്നോട് നല്ല രീതിയിലാണ് സംസാരിക്കുന്നത്. നല്ല സപ്പോര്‍ട്ടാണ് എല്ലാവരും ഇപ്പോള്‍. അതിജീവിച്ച് മുന്നോട്ട് പോവാന്‍ പറ്റുമെന്ന് ഉറപ്പുള്ളവര്‍ക്കേ ദൈവം ബുദ്ധിമുട്ടുകള്‍ കൊടുക്കൂയെന്നായിരുന്നു എലീന പറഞ്ഞത്. ചെറിയ പ്രായത്തില്‍ പറ്റിയൊരു തെറ്റല്ലേ, അതൊക്കെ മറന്ന് മുന്നോട്ട് പോവുകയെന്നായിരുന്നു ബിബിന്‍ ജോര്‍ജ് പറഞ്ഞത്. മോന് വേണ്ടി ജീവിക്കുക, അവന് നല്ലൊരാളായി വളര്‍ത്തുകയെന്നായിരുന്നു ഗിന്നസ് പക്രു പറഞ്ഞത്.
What's Your Reaction?






