വി.എസ് അച്യുതാനന്ദൻ അനുസ്മരണം* നടത്തുന്നു.

പ്രിയപ്പെട്ടവരെ, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ ജൂലായ് 28ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ളബിലെ എസ്എസ് റാം ഹാളിൽ വച്ച് മുൻ മുഖ്യമന്ത്രി *വി.എസ് അച്യുതാനന്ദൻ അനുസ്മരണം* നടത്തുന്നു. ആധുനിക കേരള ചരിത്രത്തിൽ ,പ്രത്യേകിച്ച് തൊഴിലാളി പ്രസ്ഥാനങ്ങൾ കേരളത്തിൽ വളർച്ചനേടുന്നതിനും വേരുറപ്പിക്കുന്നതിനും അച്യുതാനന്ദൻ വഹിച്ച പങ്ക് മാദ്ധ്യലോകത്തിലെ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന *എഫ് ഡബ്ള്യു.ജെ.കെ* ക്ക് ഒരിക്കലും മറക്കാവുന്ന നേതാവല്ല. അതിനാൽ തന്നെ അദ്ദേഹത്തോടുള്ള ആദരവും അന്ത്യാഞ്ജലിയും അർപ്പിക്കാൻ നാം പ്രതിഞ്ജാബദ്ധരാണ്.
യോഗത്തിൽ മുൻ എം.പി. പന്ന്യൻരവീന്ദ്രൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, ബിജെപി നേതാവ് എം.ആർ.പത്മകുമാർ തുടങ്ങിയവർ പങ്കെടുക്കും. സംഘടനയുടെ മുഴവൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണം. ഒരു കാര്യം കൂടെ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികളിൽ മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് അംഗങ്ങൾ മുഴുവൻ പേരും പങ്കെടുത്ത് വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് കരുതി 28 ന് രാവിലെ 10ന് പ്രസ്ക്ളബിൽ നടക്കുന്ന ചടങ്ങിൽ നിർബന്ധമായും മുഴുവൻ പേരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹാദരോവോടെ. എ.പി.ജിനൻ, തെക്കൻസ്റ്റാർ ബാദുഷ, എ.അബൂബക്കർ,ഷീബാ സൂര്യ, ശ്രീലക്ഷ്മി ശരൺ.
What's Your Reaction?






