കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകളും ടെർമിനലുകളും വരുന്നു; 40 ലക്ഷം യാത്രക്കാരുമായി മൂന്നാം വർഷത്തിലേക്ക്

Apr 25, 2025 - 22:17
കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകളും ടെർമിനലുകളും വരുന്നു; 40 ലക്ഷം യാത്രക്കാരുമായി മൂന്നാം വർഷത്തിലേക്ക്

കൊച്ചി: കേരളത്തിൻ്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ മൂന്നാംവർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ ബോട്ടും കൂടുതൽ ടെർമിനലുകളും വരുന്നു. 40 വർഷം യാത്രക്കാരുമായാണ് കൊച്ചി വാട്ടർ മെട്രോ രണ്ടുവർഷം പൂർത്തിയാക്കുന്നത്. കൊച്ചിയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി വാട്ടർ മെട്രോ മാറുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 2023 ഏപ്രില്‍ 25 നാണ് കൊച്ചി വാട്ടർ മെട്രോ സര്‍വീസ് ആരംഭിച്ചത്.

കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും ചെയ്യുന്ന രീതിയിലാണ് വാട്ടർ മെട്രോ വികസിക്കുന്നത്. റോഡുകളിലെ തിരക്ക് കുറയ്ക്കാനും സർവീസ് ഉപകാരപ്പെടുന്നുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

വാട്ടർ മെട്രോയ്ക്ക് ഒരു മാസത്തിനുള്ളിൽ പുതിയ ബോട്ട് ലഭിക്കും. ആദ്യഘട്ടത്തില്‍ 23 ബോട്ടുകൾ നിര്‍മിക്കാനാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരാര്‍ നല്‍കിയിരുന്നത്. 19 ബോട്ടുകള്‍ ലഭിച്ചു. അവശേഷിക്കുന്ന നാല് ബോട്ടുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂരോഗമിക്കുകയാണ്. ഇതില്‍ ഒരെണ്ണത്തിൻ്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ഒന്നര മാസത്തിനുള്ളില്‍ ഈ ബോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0