ശിവഗിരി കര്‍മ്മയോഗയില്‍ അംഗങ്ങളാകാം.

Mar 31, 2025 - 19:13
ശിവഗിരി കര്‍മ്മയോഗയില്‍ അംഗങ്ങളാകാം.

ശിവഗിരി : ശിവഗിരി മഠത്തിലും ശാഖാ സ്ഥാപനങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ നിറവേറ്റി വരുന്നവരുടെ കൂട്ടായ്മയായ ശിവഗിരി കര്‍മ്മയോഗയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നു. ഗുരുദേവ ഭക്തരും ശിവഗിരി ബന്ധുക്കളുമായ സേവന പ്രവര്‍ത്തന തല്‍പരരായവര്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് ശിവഗിരി കര്‍മ്മയോഗ. ശിവഗിരി തീര്‍ത്ഥാടനം, ഗുരുദേവ ജയന്തി, മഹാസമാധി, നവരാത്രി, കര്‍ക്കിടകവാവ്, ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത്, മഠവുമായി ബന്ധപ്പെട്ടുള്ള മറ്റു വിശേഷാല്‍ വേളകള്‍ തുടങ്ങിയ സമയത്തൊക്കെയും കഴിയും വിധം സേവനം നിറവേറ്റുകയാണ് കര്‍മ്മയോഗ ചെയ്തുവരുന്നത്. ഗുരുദേവദര്‍ശനവും കൃതികളുടെ പഠനവും ഇവര്‍ക്കായി സംഘടിപ്പിക്കാറുണ്ട്. സന്യാസി ശ്രേഷ്ഠരാണ് ക്ലാസുകള്‍ നയിക്കുക. കര്‍മ്മയോഗയില്‍ ചേരുന്നതില്‍ താല്പര്യമുള്ളവര്‍ ശിവഗിരി മഠവുമായി ബന്ധപ്പെടാവുന്നതാണ്. മഠത്തിന്‍റെ ശാഖാ സ്ഥാപനങ്ങളിലും സേവനം നിര്‍വഹിക്കാന്‍ അവസരമുണ്ടാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0