*സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ മികവിന് വിവിധ പദ്ധതികള്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍*
റിപ്പോർട്ട് :ബൈഷി കുമാർ
*സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ മികവിന് വിവിധ പദ്ധതികള്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍*
സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ മികവിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഒരുക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പോളിടെക്‌നിക്, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ടി കെ എം ഐ ടി ഉള്‍പ്പെടെ എഴുകോണിന്റെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ സാധ്യതകള്‍ വര്‍ധിച്ചു. എഴുകോണ്‍ പോളിടെക്നിക്കില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫ്യൂസിലേജിന്റെ ഡ്രോണ്‍ നിര്‍മാണ യൂണിറ്റ് പോളിടെക്‌നിക്കില്‍ ആരംഭിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഡ്രോണ്‍ പരിശീലനം, റിപ്പയറിങ് കോഴ്‌സുകള്‍ തുടങ്ങിയവയും അനുബന്ധമായി ആരംഭിക്കും. സോഹോ ക്യാമ്പസ്, വര്‍ക്ക് നിയര്‍ ഹോം, ഐടി പാര്‍ക്ക് എന്നിവ സാങ്കേതിക മേഖലയില്‍ കൂടുതല്‍ ജോലിസാധ്യത ഉറപ്പാക്കും. നാല് കോടിയിലധികം രൂപ ചെലവില്‍ ഒരുക്കുന്ന അറുപറക്കോണം- നെടുമ്പായിക്കുളം റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്കുള്ള യാത്രാസൗകര്യം കൂടുതല്‍ വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു അധ്യക്ഷനായി. എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 1.62 കോടി രൂപ ചെലവഴിച്ചാണ് പുതിയ വര്‍ക്ക് ഷോപ്പ് കെട്ടിടം നിര്‍മിച്ചത്. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ഓമനക്കുട്ടന്‍, എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് എസ്.ശ്യാം കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0