തമിഴ്നാട്ടിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; നിരവധി ട്രെയിനുകൾ റദ്ദാക്കി, ആളപായമില്ലെന്ന് റെയിൽവേ

Jul 13, 2025 - 21:49
തമിഴ്നാട്ടിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; നിരവധി ട്രെയിനുകൾ റദ്ദാക്കി, ആളപായമില്ലെന്ന് റെയിൽവേ

ചെന്നൈ: തമിഴ്നാട്ടിൽ ഡീസലുമായി എത്തിയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു . മണാലിയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ഗുഡ്സ് ട്രെയിനിൻ്റെ നാല് വാഗണുകളിൽ തീപിടിത്തമുണ്ടായത്. ചെന്നൈയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ടെർമിനലിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇന്ധനം കൊണ്ടുപോകുകയായിരുന്ന ട്രെയിനിലാണ് തീ പടർന്നത്. ഗുഡ്സ് ട്രെയിനിൽ ആകെ 52

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 10 ഫയസ്ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീപിടിക്കാത്ത കമ്പാർട്ടുമെൻ്റുകളെ സുരക്ഷിതമായി വേർപ്പെടുത്താനാണ് ശ്രമം. ശക്തമായ തീപിടിത്തമാണുണ്ടായതെന്നും എന്നാൽ ആളപായമോ സമീപത്തെ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്നും പരിശോധന ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു. ട്രെയിൻ പാളം തെറ്റുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തിരുവള്ളൂർ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ സമാനമായ പ്രസ്തവനയാണ് നടത്തിയത്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം പോലീസ്, ഫയർഫോഴ്‌സ്, റവന്യൂ എന്നിവയുൾപ്പെടെ എല്ലാ സംവിധാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആളപായമില്ലെന്നും സാചര്യം നിയന്ത്രണത്തിലാണെന്നും പോലീസ് സൂപ്രണ്ട് എ ശ്രീനിവാസ പെരുമാൾ വ്യക്തമാക്കി. ഡീസലുമായി എത്തിയ ട്രെയിനായതിനാൽ തീ അണയ്ക്കാനുള്ള ശ്രമം കനത്ത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്ന് ഫയർ സർവീസസ് മേധാവി സീമ അഗർവാൾ പറഞ്ഞു. നിരവധി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് അവർ പറഞ്ഞിരുന്നു. സാഹചര്യം നിയന്ത്രിക്കാനും കൂടുതൽ നാശനഷ്ടങ്ങളോ നഷ്ടമോ ഉണ്ടാകാതിരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഗുഡ്സ് ട്രെയിനിന് തീപിടിച്ചതോടെ റെയിൽ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി. ആർക്കോണം - ചെന്നൈ സർവീസുകൾ നിർത്തിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിനിന് തീപിടിച്ചതോടെ സുരക്ഷാ നടപടിയായി വൈദ്യുതി വിച്ഛേദിച്ചതോടെയാണ് മറ്റ് ട്രെയിനുകളുടെ സർവീസുകളെ ബാധിച്ചത്. യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർ റെയിൽവേ നൽകുന്ന ഏറ്റവും പുതിയ അപ്ഡേറ്റുകൾ പരിശോധിക്കണമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തീപിടിച്ച ട്രെയിനിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0