വർക്കല കെയർ ഭാരത് ചാരിറ്റബിൾ ട്രസ്റ്റ് ഓൺലൈൻ രാമായണ പ്രശ്നോത്തരി നടത്തുന്നു

കഴിഞ്ഞ 10 വർഷത്തിലധികമായി സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക സേവന മേഖലകളിൽ വർക്കല കേന്ദ്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കെയർ ഭാരത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ രാമായണ പ്രശ്നോത്തരി നടത്തുന്നു.
ആർക്കെല്ലാം പങ്കെടുക്കാം
മൂന്ന് വിഭാഗമായാണ് പ്രശ്നോത്തരി സംഘടിപ്പിച്ചിരിക്കുന്നത്. (1) *ബാലവിഭാഗം* - (8 വയസ് മുതൽ 18 വയസ് വരെ) (2) *തരുണ വിഭാഗം* (2) ( 19 വയസ് മുതൽ 35 വയസ് വരെ) (3) *പ്രൗഡ വിഭാഗം* (36 വയസിന് മുകളിൽ എല്ലാവർക്കും പങ്കെടുക്കാം
എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്
പങ്കെടുക്കാൻ താല്പര്യമുള്ളവർ +91 89215 72040 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ നിങ്ങളുടെ പേര് , വിലാസം, ഫോൺ നമ്പർ , ഫോട്ടോ, വയസ് തെളിയിക്കുന്ന രേഖ എന്നിവ അയക്കുക , കൂടുതൽ വിവരങ്ങൾക്ക് 8301834332 എന്ന നമ്പരിൽ വിളിക്കുക. *പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടോ? ഇല്ല.പൂർണ്ണമായും സൗജന്യമായാണ് പ്രശ്നോത്തരി നടത്തുന്നത്. ഓരോ വിഭാഗത്തിലും ഒന്നും , രണ്ടും മൂന്നും *വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നല്കുന്നതാണ്. ചെയർമാൻ ഇലകമൺസതീശൻ - 999577 5032 , മാനേജിംഗ് ട്രസ്റ്റി സുനിൽ ആദിമാർഗി - 8301834332
What's Your Reaction?






