എന്താണ് ലൂസിഫർ ചർച്ചയാക്കിയ ഇലുമിനാറ്റി?; അമേരിക്കയുടെ വൺ ഡോളറിൽ ഇലുമിനാറ്റി ചിഹ്നങ്ങൾ യാദൃശ്ചികമോ?
ഇലുമിനാറ്റി എന്ന രഹസ്യ സംഘടനയെക്കുറിച്ചുള്ള ചർച്ചകൾ മലയാള സിനിമകളായ ലൂസിഫർ, ആവേശം, എമ്പുരാൻ എന്നിവ ഇറങ്ങിയതോടെ ശക്തമായി. ലോകത്തെ നിയന്ത്രിക്കുന്ന ഒരു നിഗൂഢ സംഘടനയായാണ് ഇലുമിനാറ്റിയെ പലരും വിശ്വസിക്കുന്നത്. ഇവരുടെ ചിഹ്നങ്ങൾ അമേരിക്കൻ ഡോളർ നോട്ടിൽ വരെ കാണാൻ സാധിക്കുമെന്നും പലരും വിശ്വസിക്കുന്നു.

സത്യത്തിൽ ഇലുമിനാറ്റി എന്നൊന്നുണ്ടോ? കേരളത്തിൽ ലൂസിഫർ ഇറങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട വാക്കാണ് ഇലുമിനാറ്റി. സോഷ്യൽ മീഡിയ ട്രോളന്മാരെ സംബന്ധിച്ച് 'ഇല്ലുമിനാറ്റി'യുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറാണ് പൃഥ്വിരാജ്. വളരെ വലിയ രീതിയിൽ തന്നെ ഈ വാക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതിനുപിന്നാലെ ആവേശം സിനിമയിലെ പാട്ടും മലയാളികളുടെ മനസ് കീഴടക്കിയിരുന്നു. അതിനെതിരെ വിമർശനവും ശക്തമായി. അങ്ങനെ എന്താണ് ഇലുമിനാറ്റി എന്ന ഒരു വാക്ക് എല്ലാവരും അന്വേഷിച്ച് തുടങ്ങി.
എന്താണ് ഇലുമിനാറ്റി, ആരാണ് ഇലുമിനാറ്റി , നിഗൂഢ സത്യങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണോ ഈ ഇലുമിനാറ്റി?. ഈ വിഷയങ്ങളെല്ലാം ഇപ്പോൾ എമ്പുരാന്റെ വരവോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. ലൂസിഫറിൽ നിഗൂഢമായ ചിഹ്നങ്ങൾ, രഹസ്യ കൂടിക്കാഴ്ചകൾ, ആഗോള കുറ്റകൃത്യ ശൃംഖലകൾ എന്നിവ ഉപയോഗിച്ചിരുന്നു. എമ്പുരാൻ അത്തരം വിഷയങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുമെന്ന ആരാധകരുടെ നിഗമനത്തെ തള്ളിക്കളയാൻ സാധിക്കില്ല.
1776 മെയ് 1-ന് ജർമ്മനിയിലെ ബവേറിയയിൽ സ്ഥാപിതമായ രഹസ്യസംഘടനയാണ് ഇലുമിനാറ്റി. ആഡം വെയ്‌ഷോപ്റ്റ് എന്ന ജർമ്മൻ തത്ത്വചിന്തകനാണ് ഈ സംഘടന സ്ഥാപിച്ചത്. അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും എതിർക്കുകയും ബുദ്ധിപരമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു സംഘടനയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 1785-ൽ ബവേറിയൻ സർക്കാർ ഈ സംഘടനയെ നിരോധിച്ചിരുന്നു. ലോകത്തെ സ്വാധീനിക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ടെന്ന സിദ്ധാന്തങ്ങളും നിലവിലുണ്ട്.
നമ്മൾ ഈ കാണുന്ന സാമൂഹിക ക്രമം അത് നിയന്ത്രിച്ച് പോരുന്ന ഒരു നിഗൂഢ ശക്തിയുണ്ടെന്നത് ലൂസിഫറിൽ വ്യക്തമാക്കിയിട്ടുണ്ട്. 'ഇലുമിനാറ്റി എന്നത് ലോകത്തെ നിയന്ത്രിക്കുന്ന ഒരു രഹസ്യസംഘടനയാണ്. സർക്കാരുകളുടെ നയങ്ങളും പരസ്യങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഈ സംഘടനയുടെ നിയന്ത്രണത്തിലാണ്. നമ്മുടെ ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചാണ് നമ്മൾ ജീവിക്കുന്നത് എന്ന് വിശ്വസിക്കുമ്പോഴും, നമ്മൾ അറിയാതെ ഒരു പ്രത്യേക രീതിയിലേക്ക് നയിക്കപ്പെടുന്നു. വലിയ സ്വാധീനശക്തിയുള്ള ആളുകൾ, കോർപ്പറേറ്റുകൾ എന്നിവരൊക്കെയാണ് ഈ സംഘടനയിൽ അംഗങ്ങളായിരിക്കുന്നതെന്നു' മുരളി ഗോപി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
വല്ലാത്തൊരു കഥയിൽ ബാബു രാമചന്ദ്രൻ ഇലുമാനിറ്റിയെ മനോഹരമായി തന്നെ പറഞ്ഞുവെക്കുന്നു. ലൂസിഫർ പുറത്തിറങ്ങുമ്പോൾ ആരാധകർക്കിടയിലേക്ക് നീക്കിവെച്ച ഒരു സീക്രെട് സൊസൈറ്റിയുടെ പേരാണ് ഇലുമിനിറ്റി. സിനിമയിലെ സ്റ്റീഫന്റെ ജീപ്പ് നമ്പറും മോഹൻലാലിൻറെ കണ്ണിലേക്കുള്ള ക്യാമറ ഫോക്കസും ഡാൻസ് ബാറിലെ മൂങ്ങയുടെ റെഫറൻസ് തുടങ്ങി പലതും ആളുകൾക്ക് ഇലുമാനിറ്റി എന്ന ഒരു പുതിയ ലോകം തുറന്ന് നൽകി.
What's Your Reaction?






