മന്ത്രിയുടെ തിരക്ക് കൂടി നോക്കി വേണം ഷൂട്ടിംഗ്! ഒറ്റക്കൊമ്പൻ" രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ!

സുരേഷ് ഗോപിയുടെ ഒഫീഷ്യൽ തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് കൃഷ്ണമൂർത്തി പറയുന്നു

Apr 30, 2025 - 07:55
മന്ത്രിയുടെ തിരക്ക് കൂടി നോക്കി വേണം ഷൂട്ടിംഗ്! ഒറ്റക്കൊമ്പൻ" രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ!

ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു. ഏപ്രിൽ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച തൊടുപുഴയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്. അറക്കുളം ശ്രീധർമ്മശാസ്താ ,ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,രാജ് മോഹൻ എന്നിവരും നിരവധിജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.

ആദ്യ ഘട്ട ചിത്രീകരണം ജനുവരിയിൽ തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. അദ്ദേഹം കേന്ദ്ര മന്ത്രി കൂടി ആകയാൽ ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്. പിന്നീട് മലേഷ്യാ, മക്കൗ എന്നിവിടങ്ങളിൽ സിനിമയുടെ എന്നിവിടങ്ങളിൽ സിനിമയുടെ ചിത്രീകരണം ഉണ്ടാകും.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്. കോ പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എന്നിവരാണ്.ബോളിവുഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക. വലിയ മുതൽമുടക്കിൽ വലിയ ജനപങ്കാളിത്തത്തോടെ, ഒരു മാസ് ചിത്രമായിട്ടാണ് "ഒറ്റക്കൊമ്പൻ" അവതരിപ്പിക്കുന്നത്. കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0