ഒപ്പ'ത്തിന്റെ ഹിന്ദി സെറ്റിൽ മോഹൻലാൽ എത്തി; 'ഹെവാനി'ൽ മോഹൻലാൽ അതിഥിതാരമാകുമെന്ന് പ്രിയദർശൻ, മോഹൻലാൽ-സെയ്‌ഫ്-പ്രിയദർശൻ ചിത്രം വൈറൽ

റിപ്പോർട്ട് :ബൈഷികുമാർ

Nov 15, 2025 - 18:32
ഒപ്പ'ത്തിന്റെ ഹിന്ദി സെറ്റിൽ മോഹൻലാൽ എത്തി; 'ഹെവാനി'ൽ മോഹൻലാൽ അതിഥിതാരമാകുമെന്ന് പ്രിയദർശൻ, മോഹൻലാൽ-സെയ്‌ഫ്-പ്രിയദർശൻ ചിത്രം വൈറൽ

ഒപ്പം' മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മോഹൻലാൽ ഹിറ്റ് സിനിമ. ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റായ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് സംവിധായകൻ പ്രിയദർശൻ.ജൂലൈയിലാണ് പ്രിയദർശൻ ഒപ്പത്തിന്റെ ഹിന്ദി പതിപ്പ് 'ഹൈവാൻ' ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അക്ഷയ് കുമാറും സെയ്‌ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമാകുന്നത്.മോഹൻലാൽ ചെയ്‌ത ജയരാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്‌ഫ് അലി ഖാൻ ആണ്. അക്ഷയ്കു‌മാറാണ് സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ കഥാപാത്രമാകുന്നത്.

ഇപ്പോൾ, ഒപ്പത്തിന്റെ സെറ്റിൽനിന്നുള്ള മോഹൻലാൽ-സെയ്ഫ് അലി ഖാൻ-പ്രിയദർശൻ സംഘത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ഒപ്പം' ഹിന്ദി റീമേക്കിൻ്റെ സെറ്റിൽ എത്തിയ മോഹൻലാലിനെ ആവേശത്തോടെയാണ് താരങ്ങളും അണിയറപ്രവർത്തകരും സ്വാഗതം ചെയ്തത്. നേരത്തെ ഹൈവാന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ, മോഹൻലാൽ ചിത്രത്തിൽ സർപ്രൈസ് റോളിൽ പ്രത്യക്ഷപ്പെടുമെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു.ഒപ്പത്തിന്റെ ഹിന്ദി പതിപ്പിൽ മോഹൻലാൽ തീർച്ചയായും അഭിനയിക്കും. അദ്ദേഹത്തിന്റെ കഥാപാത്രം തീർച്ചയായും പ്രേക്ഷകർക്ക് അത്ഭുതമായിരിക്കും...' പ്രിയദർശൻ പറഞ്ഞു.

ഹൈവാൻ എന്ന സിനിമയുടെ സെറ്റിൽനിന്ന് സെയ്‌ഫ് അലി ഖാനും മോഹൻലാലും ഒന്നിച്ചുള്ള ഒരു അതിശയകരമായ ഫോട്ടോയും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.ജീവിതം എങ്ങനെ മാറുന്നുവെന്നും നോക്കൂ... ഇതാ ഞാൻ ഹെവാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ. എന്റെ ഏറ്റവും വലിയ ക്രിക്കറ്റ് നായകന്മാരിൽ ഒരാളുടെയും എന്റെ പ്രിയപ്പെട്ട സിനിമാ ഐക്കണിന്റെയും മകനോടൊപ്പം പ്രവർത്തിക്കുന്നു.

തീർച്ചയായും, ദൈവം ദയയുള്ളവനാണ്...' എന്ന അടിക്കുറിപ്പാണ് മോഹൻലാൽ ചിത്രത്തിനു നൽകിത്. കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലാണ് ഹൈവാൻ ചിത്രീകരിക്കുന്നത്.മലയാള ചിത്രമായ ഒപ്പത്തിൻ്റെ ഹിന്ദി റീമേക്കാണ് ഹൈവാൻ. കെവിഎൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്ന് വെങ്കട്ട് കെ. നാരായണയും ഷൈലജ ദേശായി ഫെന്നും സംയുക്തമായാണു ചിത്രത്തിന്റെ നിർമാണം. ഹൈവാന്റെ റിലീസ് ഇതുവരെ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0