ബോളിവുഡ് താരം ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിന്റെ ഭാഗമായാണ് വെന്റിലേറ്ററിൽ തുടരുന്നതെന്നും കുടുംബം.
റിപ്പോർട്ട് :ബൈഷി കുമാർ
ബോളിവുഡ് താരം ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിന്റെ ഭാഗമായാണ് വെന്റിലേറ്
മുംബൈ: ആരോഗ്യനിലവഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് താരം.
ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിന്റെ ഭാഗമായാണ് വെന്റിലേറ്ററിൽ തുടരുന്നതെന്നും കുടുംബം അറിയിച്ചു.
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും ഭാര്യ ഹേമമാലിനി പറഞ്ഞു.വൈകീട്ട് മകനും ബോളിവുഡ് താരവുമായ സണ്ണി ഡിയോൾ, മകൻ കരൻ എന്നിവർ ആശുപത്രിയിൽ എത്തി. നടൻ സൽമാൻ ഖാനും വൈകീട്ട് ആശുപത്രിയിൽ എത്തിയിരുന്നു.
ഡിസംബർ എട്ടിന് താരത്തിന് 90 വയസ് തികയും. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിലിൽ നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയയക്ക് വിധേയനായിരുന്നു.ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ 'ദിൽ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം.
ഷോലെ, ധരംവീർ, ചുപ്‌കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്‌തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0