താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി ഇതര സംസ്ഥാന ക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.
താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി ഇതര സംസ്ഥാന ക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.

ആലുവ : ആലുവ വാഴക്കുളത്ത് കഞ്ചാവ് ചെടി കണ്ടെത്തി. താമസസ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ ഇതര സംസ്ഥാനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു. മൂർഷിദാബാദ് സ്വദേശി നന്തു മൊണ്ടാലിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രതി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും നട്ടുവളർത്തിയ കഞ്ചാവ് ഉണക്കി പൊടിച്ച് വിൽപ്പന നടത്തിയതായും എക്സൈസ് കണ്ടെത്തി. ശ്രദ്ധയിൽ പെടാത്തരീതിയിൽ മറ്റ് ചെടികളുടെ ഇടയിൽ പ്ലാസ്റ്റിക് ചട്ടിയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഓപ്പറേഷൻ ക്ലിൻ സ്ലേറ്റിൻ്റെ ഭാഗമായി പെരുമ്പാവൂർ എക്സൈസാണ് പരിശോധന നടത്തിയത് ഇന്‍സ്പെക്ടര്‍ വിനോദിൻ്റെ നേതൃത്തിലാണ് പരിശോധന നടത്തിയത്.
അതേസമയം, മൂവാറ്റുപുഴയിൽ 30 കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
What's Your Reaction?






