ചെങ്കോട്ട സ്ഫോടനത്തി ൽ ഒരാളെ കൂടി അറസ്റ്റ് ചെയ്‌തു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 17, 2025 - 23:19
Nov 17, 2025 - 23:44
ചെങ്കോട്ട സ്ഫോടനത്തി ൽ ഒരാളെ കൂടി അറസ്റ്റ് ചെയ്‌തു.

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തി ൽ ഒരാളെ കൂടി അറസ്റ്റ് ചെയ്‌തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അ ലി എന്നയാളാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് എൻ ഐ എ നിർണായക അറസ്റ്റ് നടത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്ത‌തത്‌ ആമിർ റാഷീദിന്റെ പേരിലായിരുന്നു.

സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസിൽ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്.

ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0