എന്തിനാ മോനെ ഓടി നടന്ന് പ്രമോഷൻ! ഇതങ്ങ് കേറി കത്തുമല്ലോ; ഞങ്ങടെ ലാലേട്ടൻ തിരിച്ചുവന്നു; പഴയതല്ല അതുക്കും മേലെ; കണ്ണുകൾ നിറഞ്ഞ് ആരാധകർ.

Apr 25, 2025 - 22:37
എന്തിനാ മോനെ ഓടി നടന്ന് പ്രമോഷൻ! ഇതങ്ങ് കേറി കത്തുമല്ലോ; ഞങ്ങടെ ലാലേട്ടൻ തിരിച്ചുവന്നു; പഴയതല്ല അതുക്കും മേലെ; കണ്ണുകൾ നിറഞ്ഞ് ആരാധകർ.

മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന തുടരും കണ്ട നിർവൃതിയിലാണ് ആരാധകർ.
കെ.ആർ.സുനിലിനൊപ്പം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ഇയ്യൻപിള്ള രാജു, ബിയ്യൻപിള്ള രാജു എന്നിവരും ഉൾപ്പെടുന്നു. ചാന്ദിനി ബൈജു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം രജപുത്ര വിഷ്വൽ മീഡിയ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മിച്ചത്. ചിത്രത്തിന്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായം പങ്കിടുകയാണ് പ്രേക്ഷകർ.

എല്ലാരുടെ ആ പഴയ മോഹൻലാലിനെ കിട്ടണമെന്ന് പ്രതീക്ഷിച്ചു പക്ഷെ തരുൺ നമുക്ക് തന്നത് അതുക്കും മേലെ പുതിയ ഒരു ലാലേട്ടനെ ആണ് ഒരു രക്ഷയും ഇല്ല..ആദ്യ പകുതി ഗംഭീരം.. ക്ലൈമാക്സ് അതിഗംഭിരം
"തുടരും"ഇത് ഞങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ല ബെൻസെ" തുടരും...എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

എമ്പുരാന് വേണ്ടി പ്രമോഷന് നാടൊട്ടുക്കും ലാലേട്ടൻ ഓടി നടന്നു..എന്നാൽ 'തുടരും' പടത്തിൻ്റെ പ്രമോഷന് മൂപ്പർ മെനക്കെട്ടില്ലെന്ന് ആരോ പറഞ്ഞ കേട്ടു. എന്തിനാ മോനെ ഓടി നടന്ന് പ്രമോഷൻ .ഇതങ്ങ് കേറി കത്തുമല്ലോ...!!!ഞങ്ങടെ ലാലേട്ടനെ ഇന്ന് കണ്ടു. മോഹൻലാൽ ഫാൻ ആണ് എന്നത് മാറ്റി നിർത്തി ഒരു സാധാരണ പ്രേഷകൻ എന്നാ നിലയ്ക്ക് പറയുവാ പടം ശരിക്കും മനസും കണ്ണും ഒരു പോലെ നിറഞ്ഞു ഇത്രയും കാലം എന്തിന് വേണ്ടി ആണോ കാത്ത് ഇരുന്നത് അത് ഈ പടത്തിൽ നിന്ന് കിട്ടി ഹാപ്പി ലാലേട്ടാ എന്നിങ്ങനെ നീളുകയാണ് ചിത്രത്തിന്റെ റിവ്യൂ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0