തമിഴ്നാട്ടിൽ വീരപ്പന് സ്മാരകം ഉയരുമോ? ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി, ആവശ്യം സ്റ്റാലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി

Jul 1, 2025 - 14:58
തമിഴ്നാട്ടിൽ വീരപ്പന് സ്മാരകം ഉയരുമോ? ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി, ആവശ്യം സ്റ്റാലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി

ചെന്നൈ: പ്രത്യേക ദൗത്യസംഘത്തിൻ്റെ വെടിയേറ്റ് മരിച്ച വനം കൊള്ളക്കാരൻ വീരപ്പന് സർക്കാർ സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷമി. വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സർക്കാർ ചെലവിൽ സ്മാരം നിർമിക്കണമെന്ന് തമിഴ്‌ വാഴുവുരിമൈ കക്ഷി നേതാവ് കൂടിയായ മുത്തുലക്ഷമി സർക്കാരിനോട് ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി ഐ പെരിയസാമിയോടാണ് വീരപ്പന് സ്മാരകം പണിയണമെന്ന ആവശ്യം മുത്തുലക്ഷമി മുന്നോട്ട് വെച്ചത്. ആവശ്യം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി മറുപടി നൽകി. സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് അപേക്ഷകൾ നൽകുമെന്ന് മുത്തുലക്ഷമി പറഞ്ഞു.

വീരപ്പനെ സംസ്കരിച്ച സേലം മോട്ടൂർ മൂലക്കാട്ടിൽ സർക്കാർ ചെലവിൽ സ്മാരകം നിർമിക്കണമെന്നാണ് തമിഴ്‌ വാഴുവുരിമൈ കക്ഷി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മുത്തുലക്ഷ്മിയുടെ ആവശ്യം.

തമിഴ്നാടിൻ്റെ ഭരണം സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയ കളിക്കുകയാണ്. നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്നാടിൻ്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ശ്രമിക്കുകയും വമ്പ് പറയുകയും ചെയ്യുന്നു. അടുത്ത മുഖ്യമന്ത്രിയാണെന്നാണ് ഇക്കൂട്ടർ അവകാശപ്പെടുന്നത്. ഇത്തരക്കാർക്ക് ഇടം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ബിജെപിയുടെ സഖ്യങ്ങൾ സംസ്ഥാനത്തെ പ്രാദേശിക പാർട്ടികൾക്ക് ദോഷം ചെയ്യുമെന്നും മുത്തുലക്ഷമി മുന്നറിയിപ്പ് നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0