ഇന്ത്യൻ വിദ്യാർഥികൾക്ക് ആശങ്ക; യുഎസ് വിസ നടപടികൾ പുനരാരംഭിച്ചിട്ടും ഓഗസ്റ്റ് ഇൻടേക്കിലേക്ക് വിസ ഇന്റർവ്യൂ പോലും ലഭിച്ചില്ല

Jul 11, 2025 - 07:49
ഇന്ത്യൻ വിദ്യാർഥികൾക്ക് ആശങ്ക; യുഎസ് വിസ നടപടികൾ പുനരാരംഭിച്ചിട്ടും ഓഗസ്റ്റ് ഇൻടേക്കിലേക്ക് വിസ ഇന്റർവ്യൂ പോലും ലഭിച്ചില്ല

ന്യൂയോർക്ക് : ഓഗസ്റ്റ് ഇൻടേക്കിൽ യുഎസിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്ന വിദ്യാർഥികളുടെ വിസ പ്രോസസ്സ് ചെയ്തു ലഭിക്കുന്നത് വൈകുന്നതിൽ ആശങ്കകൾക്ക് വഴി തെളിക്കുന്നു. 2025 ജൂൺ 26 മുതൽ യുഎസ് കോൺസുലേറ്റുകൾ നിർത്തിവെച്ചിരുന്ന വിസ അഭിമുഖങ്ങൾ പുനരാരംഭിച്ചിട്ടും ഇപ്പോഴും വിസ ലഭിക്കാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

വിസ പ്രോസസ്സിംഗ് നടപടികൾ പുനരാരംഭിച്ച് രണ്ടാഴ്ചക്ക് ശേഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിസയ്ക്കായി കാത്തിരിക്കുന്നുണ്ട്. പലർക്കും വിസക്കായുള്ള ഇന്റർവ്യൂ പോലും ഇത് വരെ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 221(ജി ) നോട്ടീസിന്റെ അളവ് വർധിച്ച് വരുന്നതായും റിപ്പോർട്ടുകളുണ്ട്.

" വിസ അപ്പോയിമെന്റുകൾ പുനരാരംഭിച്ചിട്ടും, പ്രശനം ഗുരുതരമായി തുടരുന്നുണ്ട്. വിദ്യാർഥികൾ പലരും ട്യൂഷൻ ഫീസ് അടച്ചിട്ടുണ്ട്. പലരും യുഎസിൽ താമസ സൗകര്യങ്ങൾ കണ്ടുപിടിക്കുകയും അതിനുള്ള ഫീസുകൾ അടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പല വിദ്യാർഥികൾക്കും വിസക്കുള്ള അപ്പോയ്‌മെന്റുകൾ ഇതുവരെ ലഭിച്ചിട്ടില്ല" എന്ന് ലോഞ്ച്എഡ് സഹസ്ഥാപകയായ കാജൽ ദവെ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

വിദ്യാർഥികളെ ഇത് പ്രതികൂലമായി ബാധിക്കും. അവർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഇൻടേക്കിൽ വിദ്യാർഥികൾക്ക് പോകാൻ സാധിച്ചില്ലെങ്കിൽ,അവർക്ക് യുഎസ് യൂണിവേഴ്സിറ്റികൾ അടുത്ത ഇന്റക്കിലേക്ക് അവസരങ്ങൾ നൽകുമോ എന്ന് ഉറപ്പില്ല. അങ്ങനെ വന്നാൽ അവരുടെ ട്യൂഷൻ ഫീസ്, താമസ്ഥലത്തിനായി അടച്ച് പണം, വിമാനടിക്കറ്റുകൾ എന്നിവക്കായി ഒരു വിദ്യാർഥിയുടെ കൈയിൽ നിന്ന് 12 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപവരെ നഷ്ടം വരും.

" എനിക്ക് ഭയം തോന്നുണ്ട്. എന്റെ കോഴ്സ് ഓഗസ്റ്റ് 20 നു ആരംഭിക്കും എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു . ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ വിസ സ്ലോട്ടുകൾ തുറന്നിട്ടില്ല. ഇതുവരെ ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല" എന്ന് ഒരു വിദ്യാർഥി സോഷ്യൽ മീഡിയയിൽ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0