യാത്രക്കാർക്ക് ഇനി എല്ലാം ഒരു കുടക്കീഴിൽ; 'സൂപ്പർ ആപ്പു'മായി റെയിൽവേ; റെയിൽവൺ എത്തി

ന്യൂഡൽഹി: യാത്രക്കാരുടെ സൗകര്യാർഥം വിവിധ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി 'സൂപ്പർ ആപ്പ്' പുറത്തിറക്കി ഇന്ത്യൻ റെയിൽവേ . ' റെയിൽവൺ ' എന്ന ആപ്പാണ് റെയിൽവേ പുറത്തിറക്കിയത്. റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ, പ്ലാറ്റ്ഫോം ടിക്കറ്റ്, പിഎൻആർ ട്രാക്കിങ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ തുടങ്ങിയ വിവിധ സേവനങ്ങൾ റെയിൽവൺ ആപ്പിൽ ലഭ്യമാണ്. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
ആപ്പിൻ്റെ ഹോം പേജിലെ ആദ്യ നിരയിൽ റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾക ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്. തൊട്ടുതാഴെ, സേർച്ച് ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ്, കോച്ച് പോസിഷൻ, ട്രാക്ക് യുവർ ട്രെയിൻ, ഓർഡർ ഫുഡ്, ഫയൽ റീഫണ്ട്. റെയിൽ മദദ്, ട്രാവൽ ഫീഡ്ബാക്ക് എന്നീ ഐക്കണുകളുമുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും നേട്ടങ്ങളും പറയുന്ന ചിത്രങ്ങളോടുകൂടിയ വിവരണങ്ങളും ആപ്പിൻ്റെ ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും താഴെയായി ഇന്ത്യൻ റെയിൽവേയുടെ വിവിധ സോഷ്യൽ ഐഡിയ അക്കൗണ്ടുകളിലേക്ക് എത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹോം പേജ് ഐക്കണിന് പുറമേ, മൈ ബുക്കിങ്സ്, യു, മെനു എന്നീ ഐക്കണുകളും ഉണ്ട്.
What's Your Reaction?






