ബെംഗളൂരു ദുരന്തം: മരിച്ചവരിൽ 17കാരനായ മലയാളിയും, മൃതദേഹം ആശുപത്രിയിൽ, മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Jun 4, 2025 - 23:17
ബെംഗളൂരു ദുരന്തം: മരിച്ചവരിൽ 17കാരനായ മലയാളിയും, മൃതദേഹം ആശുപത്രിയിൽ, മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ആഘോഷ പരിപാടിക്കിടെ മരിച്ചവരിൽ മലയാളിയും. 17കാരനായ ശിവലിംഗ് എന്ന കണ്ണൂർ സ്വദേശിയാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അപകടത്തിൽ കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ഇന്ത്യ

വാര്‍ത്ത

ഗള്‍ഫ്

ഐപിഎൽ

സിനിമ

കായികം

ടിവി

ലൈഫ്സ്റ്റൈൽ

ജ്യോതിഷം

ചുരുക്കം

ഓപ്പറേഷൻ സിന്ദൂർ

സർക്കാർ പദ്ധതികൾ

malayalam Newslatest newsindia newsKerala Native Include Reported At Bengaluru While Ipl Winner Rcb Celebration Stampede

ബെംഗളൂരു ദുരന്തം: മരിച്ചവരിൽ 17കാരനായ മലയാളിയും, മൃതദേഹം ആശുപത്രിയിൽ, മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ആഘോഷ പരിപാടിക്കിടെ മരിച്ചവരിൽ മലയാളിയും. 17കാരനായ ശിവലിംഗ് എന്ന കണ്ണൂർ സ്വദേശിയാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അപകടത്തിൽ കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

Follow

Authored by: ജിബിൻ ജോർജ്

Updated: 4 Jun 2025, 11:05 pm|Samayam Malayalam

ഹൈലൈറ്റ്:

ബെംഗളൂരു ചിന്നസ്വാമിയിലെ ദുരന്തം.

മരിച്ചവരിൽ മലയാളി യുവാവും.

അപകടത്തിൽ കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടം നടന്നയിടങ്ങളിലൊന്ന്. Photo: TOI

അപകടം നടന്നയിടങ്ങളിലൊന്ന്. Photo: TOI (ഫോട്ടോസ്- Samayam Malayalam)

Nobody Expected This from a Delivery Guy

Lucky Layers

|

Sponsored

ബെംഗളൂരു: ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ആഘോഷ പരിപാടിക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. 17കാരനായ ശിവലിംഗ് എന്ന കണ്ണൂർ സ്വദേശിക്കാണ് ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ട്. മൗറി ആശുപത്രിയിൽ യുവാവിൻ്റെ മൃതദേഹം സൂക്ഷിച്ചിരിക്കൂകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വീഴ്ചകളുണ്ടായി, ആസൂത്രണം പാളി; ഐപിഎല്‍ വിജയാഘോഷത്തിലെ ദുരന്തം ദൗര്‍ഭാഗ്യകരമെന്ന് ബിസിസിഐ

മരിച്ച പതിനൊന്ന് പേരുടെ വിവരങ്ങളാണ് കർണാടക സർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്നത്. ഇതിൽ ബെംഗളൂരുവിൽ നിന്നുള്ളവരല്ലാത്തവരും ഉൾപ്പെടുന്നുണ്ട്. ഒരു മംഗളൂരു സ്വദേശിയും ഒരു അസം സ്വദേശിയും മറ്റൊരാൾ ആന്ധ്രാ സ്വദേശിയുമാണ്. കർണാടകയിലെ ചിന്താമണി സ്വദേശിയായ ഒരാളും ഉൾപ്പെടുന്നുണ്ട്. ഈ ലിസ്റ്റിലാണ് കണ്ണൂർ സ്വദേശിയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവിലെ വിദ്യാർഥിയാണോ ആർസിബിയുടെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണോ മലയാളിയായ യുവാവ് എന്ന കാര്യത്തിൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. വൈദേഹി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ മൃതദേഹങ്ങൾ.

ആഘോഷ പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. നിരവധിയാളുകളുടെ മരണത്തിന് കാരണമായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0