ഇലകമൺ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു.

ഇലകമൺ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു.
വർക്കല മണ്ഡലത്തിലെ ഇലകമൺ സ്റ്റേഡിയം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നുവെന്ന് അഡ്വ.വി.ജോയി എംഎൽഎ അറിയിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കായിക വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുമാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു ജനങ്ങൾക്ക് നൽകുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.പ്രസ്തുത സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഏപ്രിൽ 9-)o തീയതി വൈകുന്നേരം 3.30 ന് ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ. അബ്ദുൽ റഹ്മാൻ നിർവഹിക്കും.അഡ്വക്കേറ്റ് വി.ജോയി എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനപ്രതിനിധികൾ മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
What's Your Reaction?






