മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ: 9,000 ത്തിലധികം പേർക്ക് ജോലി നഷ്ടമാകും

യുഎസ് : ടെക് രംഗത്തെ വലിയ കമ്പനിയായ മൈക്രോസോഫ്റ്റ് 9,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസങ്ങൾക്കിടെ മൈക്രോസോഫ്റ്റ് നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണ്. കൂടാതെ 2023 ന് ശേഷം രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ പിരിച്ചുവിടൽ കമ്പനിയുടെ എക്സ്ബോക്സ് വീഡിയോ ഗെയിം വിഭാഗത്തെയും മറ്റ് ഡിവിഷനുകളെയും കാര്യമായി ബാധിക്കും. റെഡ്മണ്ടിലെ മൈക്രോസോഫ്റ്റിന്റെ ആസ്ഥാനത്തുള്ള 830 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും. കമ്പനി ലോകമെമ്പാടുമുള്ള വിവിധ ടീമുകളെയും സെയിൽസ് വിഭാഗത്തെയും പിരിച്ചുവിടൽ ബാധിക്കുമെന്നും അറിയിച്ചു.
ചലനാത്മകമായ വിപണിയിൽ വിജയിക്കാൻ ആവശ്യമായ സംഘടനാപരമായ മാറ്റങ്ങൾ എന്നതിൻ്റെ ഭാഗമായാണ് ഈ നടപടികളെന്നാണ് കമ്പനി വിശദീകരിക്കുന്നത്. 2024 ജൂൺ വരെ മൈക്രോസോഫ്റ്റിന് 228,000 ജീവനക്കാരുണ്ടായിരുന്നു. എന്നാൽ പുതിയ പിരിച്ചുവിടലുകൾ മൊത്തം ജീവനക്കാരിൽ 4% താഴെയാണ് എന്നാണ് വ്യക്തമാക്കുന്നത്.
What's Your Reaction?






