ഭക്ഷണം ഓൺലൈൻ വഴി; മൂന്ന് വർഷം ഏകാന്ത ജീവിതം നയിച്ച് അനുപ് കുമാർ നായർ

നവി മുംബൈ : മൂന്ന് വർഷം ഒരാൾക്ക് അടച്ചിട്ട ഫ്ലാറ്റിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയാൻ സാധിക്കുമോ ? അസാധ്യം എന്ന് ചിലപ്പോൾ തോന്നിപോകും. എന്നാൽ അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് നവി മുംബൈയിൽ നിന്നും പുറത്ത് വരുന്നത്.
നവിമുംബൈയിലെ ജുയിനഗറിൽ അനുപ് കുമാർ നായർ എന്ന 55 വയസുകാരൻ, കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിലെ ഫ്ലാറ്റിൽ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. പുറംലോകവുമായോ അടുത്ത് താമസിക്കുന്ന ഫ്ളാറ്റിലെ ആളുകളുമായോ ഇയാൾ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. പുറം ലോകവുമായുള്ള അകെ ബന്ധം, പുറത്തുനിന്നും ഓൺലൈൻ വഴി ഓഡർ ചെയ്ത് വരുത്തുന്ന ഭക്ഷണം മാത്രമാണ്
അനുപ് കുമാർ നായരുടെ അവസ്ഥയെ കുറിച്ച് ആരോ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് എന്ന സംഘടനായിൽ അറിയിക്കുകയും, സാമൂഹിക പ്രവർത്തകരും അസോസിയേഷൻ ഭാരവാഹികളും ചേർന്ന് സെക്ടർ 24 ലെ ഘർകൂൾ സിഎച്ച്എസിലുള്ള അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് പോയി. ഫ്ലാറ്റിൽ എത്തിയ ആളുകൾ കണ്ടത് വളരെ സങ്കടം ഉണ്ടാക്കുന്ന കാഴ്ചയാണെന്ന് ഒരു പ്രവർത്തകൻ പറഞ്ഞു
ഫ്ലാറ്റ് ആകെ വൃത്തികേടായി കിടക്കുകയായിരുന്നു. ആരോടും സഹകരണം ഇല്ലാതെ കഴിയുന്ന അനുപ് കുമാർ നായരെയാണ് അവിടെ കാണാൻ കഴിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






