തിരുവനന്തപുരം മെട്രോ യാഥാർഥ്യമാകും; റൂട്ട് ഇതാ, നിർണായക സമിതി വരുന്നു; പ്രധാന ചുവടുവെയ്പ്പെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻ്റെ വികസനത്തിൽ സുപ്രധാന കുതിപ്പായി തിരുവനന്തപുരം മെട്രോ റെയിൽ യാഥാർഥ്യമാക്കാൻ സർക്കാർ. ഏറെക്കാലമായി സംസ്ഥാനത്ത് ഉയർന്ന് കേൾക്കുന്ന പദ്ധതിയാണ് തിരുവനന്തപുരം മെട്രോ. ഈ വർഷത്തെ സംസ്ഥാന ബജറ്റിലും മെട്രോ പ്രവർത്തി വൈകാതെ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ആയത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെട്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ യോഗം ചേർന്നിരുന്നു. ഓൺലൈനായി നടന്ന ഈ യോഗത്തിലാണ് മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് മെട്രോ റെയിൽ എന്നത് തലസ്ഥാന നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെട്രോ പ്രവർത്തനങ്ങൾക്കായി സമിതി നിലവിൽ വരിക. ഈ കമ്മിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെട്രോ റൂട്ട്
രണ്ട് ഘട്ടങ്ങളിലായകും തിരുവനന്തപുരം മെട്രോ നിർമാണം നടക്കുക. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്നില്‍ മെട്രോ ലൈന്‍ ആരംഭിക്കണമെന്ന നിര്‍ദേശമാണ് ഉള്ളത്. ഒന്നാം ഘട്ടം ടെക്നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയായിരിക്കും. ടെക്നോപാര്‍ക്ക് - കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് - ഉള്ളൂര്‍ - മെഡിക്കല്‍ കോളജ് - മുറിഞ്ഞപാലം - പട്ടം - പിഎംജി - നിയമസഭയ്ക്കു മുന്നിൽ പാളയം - ബേക്കറി ജങ്ഷൻ - തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ഡിപ്പോ - സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ - പുത്തരിക്കണ്ടം മൈതാനം എന്നിങ്ങനെയാകും റൂട്ട്.
കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്‍മെൻ്റിനാണ് കൂടുതൽ സാധ്യതയുള്ളത്. ഇന്നലെ ചേർന്ന യോഗത്തിനുശേഷം തിരുവനന്തപുരം എംപി ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ കഴക്കൂട്ടം ജങ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റൂട്ടാണ് നൽകിയിരിക്കുന്നത്. കാര്യവട്ടം - ശ്രീകാര്യം - ഉള്ളൂർ - മെഡിക്കൽ കോളേജ് - പട്ടം - പ്ലാമൂട് - പാളയം - സെക്രട്ടറിയറ്റ് വഴിയാണ്
What's Your Reaction?






