കാനഡയുടെ ഓപ്പൺ വർക്ക് പെർമിറ്റിലെ മാറ്റം; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും, അറിയാം വിശദമായി

Jul 6, 2025 - 21:20
കാനഡയുടെ ഓപ്പൺ വർക്ക് പെർമിറ്റിലെ മാറ്റം; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും, അറിയാം വിശദമായി

ടൊറന്റോ : 2025 ഓഗസ്‌റ്റോടെ കാനഡയുടെ ഓപ്പൺ വർക്ക് പെർമിറ്റിൽ വലിയ മാറ്റങ്ങൾ വരുന്നു. ഒരു പ്രത്യേക തൊഴിൽ ഉടമയുമായി ബന്ധമില്ലാതെ തന്നെ വിദേശികൾക്ക് കാനഡയിൽ ജോലി ചെയ്യാൻ അനുമതി നൽകാൻ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ഓപ്പൺ വർക്ക് പെർമിറ്റ്.

2025 ഓഗസ്‌റ്റോടെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ. വിദഗ്ധ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും ജീവിതപങ്കാളികൾക്കും, അടുത്തിടെ ബിരുദം നേടിയവർക്കും, സ്ഥിര താമസത്തിലേക്ക് മാറുന്നവർക്കും ഇത് സഹായമായിരുന്നു. എന്നാൽ പുതിയ മാറ്റം കാനഡയുടെ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾക്കനുസരിച്ച് മാറും എന്നാണ് റിപ്പോർട്ടുകൾ

പുതിയ മാറ്റങ്ങൾ കാനഡയിൽ ഉള്ള ഇന്ത്യൻ കുടുംബങ്ങളെ എങ്ങനെ ബാധിക്കും

പുതിയ നിയമങ്ങൾ ഇന്ത്യൻ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും നിരവധി അളൂകൾ കാനഡയിൽ ജോലി ചെയുകയും പഠിക്കുകയും ചെയുന്നുണ്ട്. അതിൽ പലരും ഈ പ്രോഗ്രാമിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ജീവിത പങ്കാളികളുടെ വർക്ക് പെർമിറ്റിൽ മാറ്റം

കാനഡയിൽ പഠിക്കുന്ന വിദ്യാർഥികളുടെയും, ജോലിക്കാരുടെയും പങ്കാളികൾക്ക് കാനഡ നൽകിയിരുന്ന വർക്ക് പെർമിറ്റിൽ കാനഡ മാറ്റങ്ങൾ കൊണ്ടുവന്നു. 2025 ജനുവരിയിൽ കൊണ്ടുവന്ന പുതിയ നിയമനങ്ങൾ അനുസരിച്ച് 16 മാസത്തിൽ കൂടുതൽ ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ, ഡോക്ടറൽ പ്രോഗ്രാമുകൾ, അല്ലെങ്കിൽ ചില പ്രൊഫഷണൽ ഡിഗ്രികൾ (ഉദാ: എംഡി , ഡിഡിഎസ് , എൽ എൽബി , ഫാമ് ഡി , ബാച്ചലർ ഓഫ് എഞ്ചിനീയറിംഗ്, ബിഎഡ്, ബിഎസ് സി, ഡിവിഎം ) ചെയ്യുന്ന വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമേ വർക്ക് പെർമിറ്റ് ലഭിക്കൂ.

ട്രെയിനിങ് എഡ്യൂക്കേഷൻ എക്സ്പീരിയൻസ് ആൻഡ് റെസ്പോണ്സിബിലിറ്റീസ് 0 (TEER 0) അല്ലങ്കിൽ ടിഇഇആർ 1 എന്ന വിഭാഗത്ത്തിൽ ജോലിചെയ്യുന്നവരുടെ പങ്കാളികൾക്കും ടിഇഇആർ 2,ടിഇഇആർ 3 വിഭാഗങ്ങളിലും ജോലി ചെയ്യുന്നവർക്കും ലഭിക്കും. എന്നാൽ ഓരോ ജോലിയും തരം തിരിക്കുന്നത് ഓരോ രീതിയിലാണ്.

നേരത്തെ മിക്ക വിദേശ വിദ്യാർഥികളുടെയും ജോലിക്കാരുടെയും പങ്കാളികൾക്ക് വേഗത്തിൽ വർക്ക് പെർമിറ്റ് കിട്ടുമായിരുന്നു. എന്നാൽ ഇതിൽ ഉൾപ്പെടാത്ത വിദ്യാർഥികളുടെയും, ജോലിക്കാരുടെയും പങ്കാളികൾക്ക് ജോലി ലഭിക്കാതെ വരുമ്പോൾ പല കുടുംബങ്ങളിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0