ഇസ്രായേലിൽ നിന്ന് എങ്ങനെ മടങ്ങാം? ചെയ്യേണ്ട നടപടികൾ ഇങ്ങനെ; പൗരന്മാരെ മടക്കിയെത്തിക്കാൻ ഇന്ത്യ

Jun 20, 2025 - 08:10
Jun 20, 2025 - 08:19
ഇസ്രായേലിൽ നിന്ന് എങ്ങനെ മടങ്ങാം? ചെയ്യേണ്ട നടപടികൾ ഇങ്ങനെ; പൗരന്മാരെ മടക്കിയെത്തിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേൽ - ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 'ഒപ്പറേഷൻ സിന്ധു' എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇസ്രായേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കും. ഇസ്രായേലിൽ നിന്ന് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരെ കര - വ്യോമമാർഗം മടക്കിക്കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ ഓപ്പറേഷൻ സിന്ധുവിന് കീഴിൽ തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരും ടെൽ അവീവിലെ ഇന്ത്യൻ എംബസിയിലെ ( https://www.indembassyisrael.gov.in/indian_national_reg ) രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ അറിയാനും പങ്കിടാനുമായി ടെൽ അവീവിലെ ഇന്ത്യൻ എംബസിയിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ടെലിഫോൺ നമ്പറുകൾ: +972 54-7520711; +972 54-3278392; ഇ മെയിൽ: cons1.telaviv@mea.gov.in. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ 110 ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലെത്തി. ' ഓപ്പറേഷൻ സിന്ധു ' എന്ന് തന്നെയാണ് ഈ ദൗത്യവും അറിയപ്പെടുന്നത്. ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണ് ഇസ്രായേലിൽ നിന്ന് കൂടി പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0