പുതിയ 784 ദേശീയപാതകൾ; 3.73 ലക്ഷം കോടി ചെലവ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകളും അമേരിക്കൻ നിലവാരത്തിലേക്ക്.

ഡൽഹി: മൂന്ന് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വമ്പൻ ദേശീയപാത വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. അടുത്ത രണ്ട് വർഷത്തിനകം രാജ്യത്ത് നടപ്പാക്കാൻ ലക്ഷ്യമിടുന്ന ദേശീയപാത പദ്ധതികളിൽ മൂന്നിലൊന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത - ദേശീയപാത മന്ത്രി നിതിന് ഗഡ്കരി പറഞ്ഞു. ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയപാത അമേരിക്കൻ റോഡുകളുടെ നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വമ്പൻ വികസന പദ്ധതികൾ
ദിവസവും രണ്ട് പുതിയ ദേശീയപാതകൾ എന്ന കണക്കിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനകം പുതിയ 784 ദേശീയപാതകളാകും രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ഏഴ് സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്നത്. ഇതിലൂടെ 21,355 കിലോമീറ്റർ ദൂരത്തിൽ ഉന്നത നിലവാരത്തിലുള്ള റോഡുകൾ സജ്ജമാകും എന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ദേശീയ വാർത്ത ഏജൻസിയായ പിടിഐയോടു പറഞ്ഞു.

What's Your Reaction?