പുതിയ നാലുവരിപ്പാതയ്ക്ക് വൈൽഡ്ലൈഫ് ബോർഡിൻ്റെ അനുമതി; പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിർണായക ഘട്ടത്തിൽ.

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നാലുവരിപ്പാതയായി ഒരുങ്ങുന്ന പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് ദേശീയ വൈൽഡ്ലൈഫ് ബോർഡിൻ്റെ അനുമതി. വനമേഖലയിലൂടെ കടന്നുപോകുന്ന അതിവേഗ പാതയ്ക്കായി വനമുൾപ്പെടെയുള്ള പാത ഉപയോഗിക്കാനാണ് അനുമതി ലഭിച്ചത്.9.526 ഹെക്ടർ വനമുൾപ്പെടെ 134.1 ഹെക്ടർ ഭഊമി ഉപയോഗപ്പെടുക്കാൻ വന്യജീവി ബോർഡ് അനുമതി നൽകി.
വന്യജീവി ബോർഡിൻ്റെ അനുമതി ലഭിച്ചതോടെ ഇനി കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച് കഴിഞ്ഞാൽ ദർഘാസ് നടപടികളിലേക്ക് കടക്കാൻ കഴിയും. നിർദിഷ്ട അതിവേഗ പാതയുടെ 95 ശതമാനം സ്ഥലമേറ്റെടുപ്പ് നടപടികളും പൂർത്തിയായിട്ടുണ്ട്. വനമേഖലയുടെ അനുമതി കൂടി ലഭിക്കുന്നതോടെ പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിർണായക ഘട്ടം ആരംഭിക്കും.
സൈലൻ്റ് വാലി ദേശീയോദ്യാനം ഉൾപ്പെടുന്ന സംരക്ഷിത വനപ്രദേശത്തിന് പുറത്തുള്ള ഭൂമിയാണ് ഗ്രീൻഫീൽഡ് പാതയ്ക്കായി അനുവദിച്ചത്. അതിവേഗ ഇടനാഴിയായാണ് നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയുടെ സ്ഥലമേറ്റെടുപ്പ് ഭൂരിഭാഗം പൂർത്തിയായെങ്കിലും വനപ്രദേശത്തേത് അനുമതി ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു.
What's Your Reaction?






