കോട്ട് ഒക്കെ ഇട്ട് സിനിമാ സ്റ്റൈലിൽ നടന്നുവരുന്ന ആ വ്യക്തിയാണ് ജസ്റ്റിസ് കർണൻ.
കോട്ട് ഒക്കെ ഇട്ട് സിനിമാ സ്റ്റൈലിൽ നടന്നുവരുന്ന ആ വ്യക്തിയാണ് ജസ്റ്റിസ് കർണൻ. ചിന്നസ്വാമി സ്വാമിനാഥൻ കർണ്ണൻ. കോടതി അലക്ഷത്തിന് ആറുമാസം ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി വരുന്ന വരവാണ്. കർണ്ണൻ ചില്ലറ പാർട്ടി അല്ല. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. അവിടുത്തെ ആദ്യത്തെ ദളിത് ജഡ്ജി. ജഡ്ജി ആയിരിക്കെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആദ്യത്തെ ജഡ്ജിയുമാണ്. പുള്ളിയുടെ കാര്യം ഇപ്പോൾ പറയാൻ ഒരു കാരണമുണ്ട്. 2017 പുള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കത്ത് അയച്ചു. 20 ജഡ്ജിമാരുടെ അഴിമതി വിവരങ്ങൾ ഉള്ള ഒരു കത്ത്. ഈ കത്ത് വലിയ വിവാദമായി. ഇത് ഒരു ഭരണഘടന പ്രതിസന്ധി തന്നെ സൃഷ്ടിച്ചു. ഒരു സിറ്റിംഗ് ജഡ്ജി മറ്റു ജഡ്ജിമാർക്ക് എതിരെ ചരിത്രത്തിൽ ആദ്യമായി അഴിമതി ആരോപിച്ചിരിക്കുന്നു. ഈ കത്ത് പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. സുപ്രീംകോടതി ജസ്റ്റിസ് കർണ്ണൻ എതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തു. ജസ്റ്റിസ് കർണ്ണൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും മറ്റു ചില ജഡ്ജികളെയും അഞ്ചുവർഷം കഠിന തടവിന് വിധിച്ചു. എന്തായാലും ഈ ഗുസ്തിയിൽ സുപ്രീം കോടതി വിജയിച്ചു. പുള്ളി ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചു. പുള്ളിയോട് എതിർപ്പുള്ളവർ അന്ന് പറഞ്ഞിരുന്നത് പുള്ളിക്ക് വട്ടാണ് എന്നാണ്. പക്ഷേ ഇന്ന് ഇപ്പോൾ ഒരു ജഡ്ജിയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപ കള്ളപ്പണം കണ്ടെടുത്തപ്പോൾ പുള്ളി പറഞ്ഞതാണ് സത്യം എന്നതിന് തെളിവായി. കോടതിയെ നന്നാക്കാൻ കോടതി അല്ലാതെ മറ്റാർക്കും സാധിക്കില്ല. അതിനുള്ള ഒരു എളിയ ശ്രമമാണ് ജസ്റ്റിസ് കർണന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതുപോലെ കുറച്ച് ജഡ്ജിമാർ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ അല്ലാതെ നമുക്ക് വേറെ മാർഗം ഒന്നുമില്ല.

കോട്ട് ഒക്കെ ഇട്ട് സിനിമാ സ്റ്റൈലിൽ നടന്നുവരുന്ന ആ വ്യക്തിയാണ് ജസ്റ്റിസ് കർണൻ. ചിന്നസ്വാമി സ്വാമിനാഥൻ കർണ്ണൻ. കോടതി അലക്ഷത്തിന് ആറുമാസം ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി വരുന്ന വരവാണ്.
കർണ്ണൻ ചില്ലറ പാർട്ടി അല്ല. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. അവിടുത്തെ ആദ്യത്തെ ദളിത് ജഡ്ജി. ജഡ്ജി ആയിരിക്കെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആദ്യത്തെ ജഡ്ജിയുമാണ്. പുള്ളിയുടെ കാര്യം ഇപ്പോൾ പറയാൻ ഒരു കാരണമുണ്ട്.
2017 പുള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കത്ത് അയച്ചു. 20 ജഡ്ജിമാരുടെ അഴിമതി വിവരങ്ങൾ ഉള്ള ഒരു കത്ത്. ഈ കത്ത് വലിയ വിവാദമായി. ഇത് ഒരു ഭരണഘടന പ്രതിസന്ധി തന്നെ സൃഷ്ടിച്ചു. ഒരു സിറ്റിംഗ് ജഡ്ജി മറ്റു ജഡ്ജിമാർക്ക് എതിരെ ചരിത്രത്തിൽ ആദ്യമായി അഴിമതി ആരോപിച്ചിരിക്കുന്നു.
ഈ കത്ത് പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറായില്ല.
സുപ്രീംകോടതി ജസ്റ്റിസ് കർണ്ണൻ എതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തു. ജസ്റ്റിസ് കർണ്ണൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും മറ്റു ചില ജഡ്ജികളെയും അഞ്ചുവർഷം കഠിന തടവിന് വിധിച്ചു.
എന്തായാലും ഈ ഗുസ്തിയിൽ സുപ്രീം കോടതി വിജയിച്ചു. പുള്ളി ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചു.
പുള്ളിയോട് എതിർപ്പുള്ളവർ അന്ന് പറഞ്ഞിരുന്നത് പുള്ളിക്ക് വട്ടാണ് എന്നാണ്. പക്ഷേ ഇന്ന് ഇപ്പോൾ ഒരു ജഡ്ജിയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപ കള്ളപ്പണം കണ്ടെടുത്തപ്പോൾ പുള്ളി പറഞ്ഞതാണ് സത്യം എന്നതിന് തെളിവായി.
കോടതിയെ നന്നാക്കാൻ കോടതി അല്ലാതെ മറ്റാർക്കും സാധിക്കില്ല. അതിനുള്ള ഒരു എളിയ ശ്രമമാണ് ജസ്റ്റിസ് കർണന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതുപോലെ കുറച്ച് ജഡ്ജിമാർ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ അല്ലാതെ നമുക്ക് വേറെ മാർഗം ഒന്നുമില്ല.
What's Your Reaction?






