കുട്ടനാട്ടിലെ ഈ 29 ഗ്രാമീണ റോഡുകൾ ഇനി ഗംഭീരമാകും; 8.41 കോടിയുടെ ഭരണാനുമതി

കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഗ്രാമീണ റോഡുകൾ എംഎൽഎ ഫണ്ട് ഉൾപ്പടെയുള്ള പദ്ധതികൾ വഴി പുനർനിർമ്മിച്ച് കുട്ടനാട്ടിലെ ഗതാഗതസൗകര്യം മികച്ചതാക്കിമാറ്റാനുള്ള നടപടി കൈക്കൊള്ളുമെന്നും എംഎൽഎ പറഞ്ഞു.

Apr 30, 2025 - 07:47
കുട്ടനാട്ടിലെ ഈ 29 ഗ്രാമീണ റോഡുകൾ ഇനി ഗംഭീരമാകും; 8.41 കോടിയുടെ ഭരണാനുമതി

ആലപ്പുഴ: ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ജില്ലയാണ് ആലപ്പുഴ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി ദിവസവുമെത്തുന്ന സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കാഴ്ചകളാണ് ആലപ്പുഴയിലുള്ളത്. കായലും, പാടശേഖരങ്ങളും ബോട്ട് സവാരിയും ആസ്വദിക്കാനാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്.

സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന ജില്ലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ വൻ പദ്ധതികളാണ് നടപ്പാക്കുന്നത്. ടൂറിസം വകുപ്പും നിർണായക ഇടപെടൽ നടത്തുന്നുണ്ട്. ഇതിനിടെ കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകൾ ഇനി കൂടുതൽ സൗകര്യങ്ങൾ നിറഞ്ഞതകും. വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തോമസ് കെ തോമസ് എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്.

കുട്ടനാട് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഈ ഫണ്ടിൽ ഉൾപ്പെടാത്ത ഗ്രാമീണ റോഡുകൾ എംഎൽഎ ഫണ്ട് ഉൾപ്പടെയുള്ള പദ്ധതികൾ വഴി പുനർനിർമിച്ച് കുട്ടനാട്ടിലെ ഗതാഗതസൗകര്യം മികച്ചതാക്കിമാറ്റാനുള്ള നടപടി കൈക്കൊള്ളുമെന്നും എംഎൽഎ പറഞ്ഞു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് സമർപ്പിച്ച 35 റോഡുകളുടെ പട്ടികയിൽ നിന്നുള്ള 29 റോഡുകൾക്കാണിപ്പോൾ ഫണ്ട്‌ അനുവദിച്ചത്. ഇതിൽ 19 റോഡുകൾക്കായി 6.09 കോടി രൂപ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും അനുവദിച്ചിരുന്നു. 2.32 കോടി രൂപ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ചതും ചേർത്താണ് 8.41കോടി വിനിയോഗിച്ച് 29 ഗ്രാമീണ റോഡുകളുടെ നിർമാണം നടത്തുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0