വീണ്ടും സ്കൂൾ അവധി; ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

Jun 21, 2025 - 07:40
വീണ്ടും സ്കൂൾ അവധി; ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

കോട്ടയത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുരിതം തുടരുന്നതിനിടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 21, ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും മറ്റുചില സ്കൂളുകൾക്കുമാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും ഇന്ന് അവധിയാണ്. കഴിഞ്ഞദിവസങ്ങളിലും ഇവിടങ്ങളിൽ അവധി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയുൾപ്പെടെ പെയ്തിരുന്നു. കനത്ത മഴ വ്യാപക നാശം വിതച്ചതോടെയാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. അതേസമയ ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ വീണ്ടും ആരംഭിച്ചേക്കും. വിവിധ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ അവധി അറിയിപ്പ് വായിക്കാം.

കോട്ടയത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ് വി ജി പി എച്ച് എസിനും കിളിരൂർ ഗവൺമെൻ്റ് യുപിഎസ്, തിരുവാർപ്പ് ഗവൺമെൻ്റ് യുപി സ്‌കൂൾ, തിരുവാർപ്പ് സെൻ്റ് മേരീസ് എൽപി സ്‌കൂൾ, വേളൂർ ഗവൺമെൻ്റ് എൽപി സ്‌കൂൾ, വേളൂർ ഗവൺമെൻ്റ് യുപി സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യുപി സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് ഇന്ന് (ശനിയാഴ്ച )

കുട്ടനാട് താലൂക്കിലും ഇന്ന് അവധി

കുട്ടനാട് താലൂക്ക് പരിധിയിലെ എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( ജൂൺ 21) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്റകൾക്കും അവധി ബാധകമാണെന്നും എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0