വിവിധ സ്കൂളുകൾക്ക് ദുരിതാശ്വാസ ക്യാമ്പ് അവസാനിക്കും വരെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; നിലമ്പൂരിൽ പോളിങ് ബൂത്ത് സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മൂന്ന് ദിവസമാണ് അവധിയുണ്ടാവുക. ജൂൺ 17, 18, 19 എന്നീ തീയതികളിൽ.
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2025 ജൂൺ 17,18,19 തീയതികളിൽ അവധിയായിരിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന് 17 മുതൽ 23 വരെയും അവധിയായിരിക്കും.
കാസറഗോഡ് ജില്ലയിൽ മഴക്കെടുതി പ്രമാണിച്ചാണ് ചില സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി. രണ്ട് സ്കൂളുകൾ ക്യാമ്പ് അവസാനിക്കുന്ന വരെ പ്രവർത്തിക്കില്ല.
നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവൺമെൻറ് എൽ പി സ്കൂൾ പറമ്പ, എംജിഎം യുപി സ്കൂൾ കോട്ടമല എന്നീ സ്കൂളുകൾ ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി നൽകിയതായി കാസറഗോഡ് ജില്ലാ കലക്ടർ അറിയിച്ചു.
What's Your Reaction?






