മൂന്ന് ജില്ലകൾ, 204 ഹെക്ടർ ഭൂമി; അങ്കമാലി ശബരി പാതയുടെ സ്ഥലമേറ്റെടുപ്പിന് ഓഫീസുകൾ തുറക്കുന്നു, നടപടികൾ വേഗത്തിൽ

Jun 12, 2025 - 11:58
മൂന്ന് ജില്ലകൾ, 204 ഹെക്ടർ ഭൂമി; അങ്കമാലി ശബരി പാതയുടെ സ്ഥലമേറ്റെടുപ്പിന് ഓഫീസുകൾ തുറക്കുന്നു, നടപടികൾ വേഗത്തിൽ

തിരുവനന്തപുരം: കേരളത്തിൻ്റെ റെയിൽവേ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അങ്കമാലി ശബരി റെയിൽപാത . വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന പദ്ധതിയ്ക്ക് ഒടുവിൽ ജീവൻ ലഭിച്ചിരിക്കുകയാണ്. അങ്കമാലി - എരുമേലി ശബരി പാതയ്ക്ക് ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാനത്തിൻ്റെ പിന്തുണ തേടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാനം നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനാണ് അറിയിച്ചത്.

അങ്കമാലി - ശബരി റെയില്‍പ്പാതയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനഃരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ശബരിപാത കടന്നുപോകുന്ന മൂന്ന് ജില്ലകളിലും ഇതിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ശബരി പാതയ്ക്കു വേണ്ടി മൂന്ന് ജില്ലകളിലായി 204 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എറണാകുളം ജില്ലയില്‍ ആവശ്യമായ 152 ഹെക്ടറില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തതാണ്. എല്ലാ ജില്ലകളിലെയും നിര്‍ത്തലാക്കിയ ലാൻഡ് അക്വിസിഷന്‍ ഓഫീസുകള്‍ പുനഃരാരംഭിക്കുവാനും അവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും ധാരണയായെന്ന് മന്ത്രി അറിയിച്ച.

ശബരിപാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാരും കെആര്‍ഡി സി എല്‍ എക്‌സിക്യൂട്ടീവ് ഡയറകട്ര്‍, റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരാണ് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0