മുക്കൂട്ടുതറ ക്ഷേത്രത്തിലെ മോഷണം. മോഷ്ടാവിനെ തിരഞ്ഞു പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീരകിച്ചു അന്വേണം വ്യാപിപ്പിച്ചു

Jun 7, 2025 - 11:24
മുക്കൂട്ടുതറ ക്ഷേത്രത്തിലെ മോഷണം. മോഷ്ടാവിനെ തിരഞ്ഞു പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീരകിച്ചു അന്വേണം വ്യാപിപ്പിച്ചു

എരുമേലി: മുക്കൂട്ടുതറ തിരുവമ്പാടിശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ പ്രതിക്കായി എരുമേലി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ ഉടൻ പിടികൂടണമെന്നാണു വിശ്വാസികൾ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയിലാണു മോഷണം നടന്നത്.ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടാവ് കുത്തിത്തുറക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീകോവിലിന്റെ മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന ശേഷം സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.ക്ഷേത്രത്തിൽ ഒരു വർഷമായി സിസി ടിവകാമറകൾ പ്രവർത്തിക്കുന്നുണ്ട്. കാമറകളിൽ പതിഞ്ഞ മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ പോലീസിനു കൈമാറുകയായിരുന്നു. മോഷണ ശ്രമം ഉണ്ടായ ദിവസം പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തുറന്നു സംഭാവന തുകകൾ ഭാരവാഹികൾ ക്ഷേത്രം വക അക്കൗണ്ടിലേക്ക് എടുത്തതിനാൽ മോഷ്‌ടാവിനു കാര്യമയ പണാപഹരണം നടത്താൻ കഴിഞ്ഞില്ല. എന്നാൽ, ക്ഷേത്രത്തിൽ മോഷണം നടന്നത് ഗൗരവമായി എടുക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0