*മാധ്യമപ്രവർത്തനരംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി.വി.മുരുകൻ ഉദ്ഘാടനം ചെയ്യതു*

തിരുവനന്തപുരം
'മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ ' എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തന മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ശില്പശാല ഏറെ ശ്രദ്ധേയമായി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംസ്ഥാന പ്രസിഡണ്ട് എപി ജിനൻ അധ്യക്ഷനായി.
സംസ്ഥാന,ജില്ലാ നേതാക്കളായ തെക്കൻ സ്റ്റാർ ബാദുഷ അബൂബക്കർ , ഷീബ സൂര്യ, രാജൻ വി പൊഴിയൂർ ,പോളി വടക്കൻ , സജാദ് സഹീർ ,പ്രേംകുമാർ, റെജി വാമദേവൻ ,പി എം ഷാജി , ബൈഷി വർക്കല ,സാജൻ നെയ്യാറ്റിൻകര, ശ്യാം വെണ്ണിയൂർ, സുമേഷ് കൃഷ്ണൻ ,അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സംസ്ഥാനതല ജനറൽബോഡി യോഗവും 35 അംഗ അഡ്ഹോക്ക് കമ്മറ്റിയും രൂപീകരിച്ചു.
What's Your Reaction?






