പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് നാളെ; വൊക്കേഷണൽ ഹയർസെക്കണ്ടറി 16, 17 തിയതികളിൽ

Jun 14, 2025 - 22:23
പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് നാളെ; വൊക്കേഷണൽ ഹയർസെക്കണ്ടറി 16, 17 തിയതികളിൽ

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലാണ് പ്രവേശനം. ആദ്യ രണ്ട് അലോട്മെൻ്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. ഇത്തവണ സ്ഥിരംപ്രവേശനം നിർബന്ധമാണ്. താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരണം. ജൂൺ 18ന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും.

രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ 93,594 സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്മെൻ്റിനു ശേഷം സപ്ലിമെൻ്ററി അലോട്മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു കാരണം ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്മെൻ്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം എൻഎസ്ക്യുഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിൻ്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെൻ്റ് ജൂൺ 16, 17 തീയതികളിലാണ്. https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ ജൂൺ 16 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0