ഐഎൻഎൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.

ഐഎൻഎൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.

May 1, 2025 - 09:12
ഐഎൻഎൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.

തിരുവനന്തപുരം: രാജ്യത്തിൻ്റെ ഭരണ ഘടനക്ക് ബദൽ മനുസ്മൃതിയെ പ്രതിഷ്ഠിക്കാൻ കേന്ദ്രഭരണകൂടം ശ്രമിക്കുന്ന വർത്തമാന കാലത്ത് ജനാധിപത്യ പ്രതിരോധത്തിൻ്റെ രാസത്വരകമാണ് ഇബ്റാഹീം സുലൈമാൻ സേട്ടിൻ്റെ വഴികളും ഓർമ്മകളുമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഐഎൻഎൻ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഏഴുപതിറ്റാണ്ടിന്നിപ്പുറവും അനേകായിരം വൈവിധ്യങ്ങളായ സംസാകാരങ്ങളുടെ സംഘമ ഭൂമിയായി ഇന്ത്യ നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിലാണ്. ഇതാണ് സംഘ്പരിവാറിൻ്റെ ഭരണഘടന വിരുദ്ധഅപസ്മാരത്തിൻ്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. സൺ അബ്ദുൽറഹീം അധ്യക്ഷത വഹിച്ചു.

ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. എസ്എം ബഷീർ ( പ്രസിഡൻ്റ്) സഫറുള്ള ഖാൻ ( സീനിയർ വൈസ് പ്രസിഡന്റ്) ബുഹാരി മന്നാനി, ഷാജഹാൻ കിളിമാനൂർ,

സൈക്കോ അഷ്റഫ്, അഡ്വ. കബീർ പേട്ട ( വൈസ് പ്രസിഡന്റ്) സലീം നെടുമങ്ങാട് ( ജനറൽ സെക്രട്ടറി) യൂസഫ് ബീമാപള്ളി, മാഹിൻ പരുത്തിക്കുഴി,അബ്ദുൽ സത്താർ ( സെക്രട്ടി) ബദർ ബാലരാമപുരം ( ട്രഷറർ) എന്നിവരെയും സൺറഹീം,സജീർ കല്ലമ്പലം, നിസാർ പള്ളിക്കൽ എന്നിവരെ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സിപി അൻവർസാദത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0