ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതെങ്ങനെ? ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി ഓൺലൈനായി ടിക്കറ്റില്ല

Jun 14, 2025 - 22:10
ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതെങ്ങനെ? ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി ഓൺലൈനായി ടിക്കറ്റില്ല

ന്യൂഡൽഹി: തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധന കർശനമായി നടപ്പാക്കുകയാണ് റെയിൽവേ മന്ത്രാലയം. 2025 ജൂലൈ 1 മുതൽ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്ക് മാത്രമേ തത്കാൽ ബുക്കിങ് നടത്താൻ അനുവാദമുള്ളൂ. ഈ നിബന്ധന കൊണ്ടു വരുന്നതിന് കാരണം തട്ടിപ്പുകൾ വ്യാപകമാകുന്നതാണ്. അനധികൃത ഏജന്റുമാരുടെ ബുക്കിങ് തടയാൻ ഈ ആധാർ നിബന്ധന സഹായിക്കും. ട്രെയിനിലെ സീറ്റ് തർ‌‍ക്കങ്ങൾ പരിഹരിക്കാനും ഈ ആധാർ ലിങ്കിങ് റെയില്‍വേയെ സഹായിക്കും.

ഐആർസിടിസി ആപ്പിലോ വെബ്സൈറ്റിലോ ചെന്ന് വളരെ എളുപ്പത്തിൽ ആധാർ ലിങ്കിങ് നടത്താവുന്നതാണ്. ഇതിന് ആദ്യമേ ഒരു ഒരു ഐആർസിടിസി അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അക്കൗണ്ട് ഉള്ളവർക്ക് പാസ്‌വേഡ് അടിച്ച് വെബ്സൈറ്റിൽ/ആപ്പിൽ കയറാം. ആധാർ നമ്പർ കയ്യിലുണ്ടായിരിക്കണം. ഐആർസിടിസിയുടെ ഒടിപി ഏത് ഫോണിലേക്കാണോ വരിക ആ ഫോണും കയ്യിലുണ്ടായിരിക്കണം. ഇവയെല്ലാം സജ്ജമായാൽ നമുക്ക് ആധാർ ലിങ്കിങ് തുടങ്ങാം.

ആധാർ എങ്ങനെ ലിങ്ക് ചെയ്യാം

1. ഔദ്യോഗിക ഐആർസിടിസി വെബ്‌സൈറ്റ് സന്ദർശിക്കുക.

2. യൂസർനെയിമും പാസ്‌വേഡും കൊടുത്ത് ലോഗിൻ ചെയ്യുക.

3. 'മൈ അക്കൗണ്ട്' (ആപ്പിൽ 'അക്കൗണ്ട്'എന്ന് മാത്രമേ കാണൂ) എന്ന ടാബിലേക്ക് പോയി 'ഓതന്റിക്കേറ്റ് യൂസർ' എന്നത് ക്ലിക്ക് ചെയ്യുക.

4. ഇവിടെ ആധാർ നമ്പരോ വെർച്വൽ ഐഡിയോ ടൈപ്പ് ചെയ്ത് നൽകുക.

5. ഇനി 'വെരിഫൈ ഡീറ്റൈൽസ്' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് OTP വരും.

6. ഫോണിൽ OTP ലഭിച്ചുകഴിഞ്ഞാൽ അത് ടൈപ്പ് ചെയ്തു നൽകുക. ശേഷം കൺസെന്റ് ഫോം അംഗീകരിച്ച് സബ്മിറ്റ് ബട്ടൻ അമർത്തുക.

7. ആധാർ വിജയകരമായി ഓതന്റിക്കേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0