ഇന്ന് സുനാമി ഉണ്ടാകുമോ? നോസ്ട്രദാമസ് എന്ന വൻമരം വീണു; ഇനി റ്യോ തത്സുകിയുടെ കാലം

Jul 5, 2025 - 10:37
ഇന്ന് സുനാമി ഉണ്ടാകുമോ? നോസ്ട്രദാമസ് എന്ന വൻമരം വീണു; ഇനി റ്യോ തത്സുകിയുടെ കാലം

ന്യൂഡൽഹി: ഇന്നാണ് ആ ദിവസം. ജാപ്പനീസ് മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ പ്രവചനപ്രകാരം ഇന്ന്, ജൂലൈ 5ന് ജപ്പാനിൽ വലിയൊരു സുനാമി സംഭവിക്കേണ്ടതാണ്. ജപ്പാനിലും പുറത്തുമുള്ള നിരവധിയാളുകൾ ഈ 70കാരിയുടെ പ്രവചനങ്ങൾ വിശ്വസിച്ചിട്ടുണ്ട്. ഇന്നലെ വരെ ഒരു മാംഗ കലാകാരി മാത്രമായിരുന്ന തത്സുകി ഇന്നൊരു 'പ്രവാചക' കൂടിയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആര്‍ക്കും കൈക്കലാക്കാൻ കഴിയാത്ത നോസ്ട്രദാമസിന്റെ കസേരയിൽ തത്സുകി കാലിൽ കാൽ കയറ്റിവെച്ച് ഇരിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നോസ്ട്രദാമസ് ഒരു ജ്യോതിഷിയും വൈദ്യനും മരുന്ന് നിർമാതാവുമെല്ലാം ആയിരുന്നു. ആ ബലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എന്നാൽ തത്സുകിക്ക് ഇങ്ങനെ യാതൊന്നും അവകാശപ്പെടാനില്ല.

2011ലെ സുനാമി തത്സുകി കൃത്യമായി പ്രവചിച്ചിരുന്നു എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. അതിനു മുമ്പ് 1991ൽ വിഖ്യാത ഗായകൻ ഫ്രെഡി മെർക്കുറി മരിക്കുമെന്ന് തത്സുകി പ്രവചിച്ചിരുന്നതായും ആരാധകർ പറയുന്നു. 1999ൽ തത്സുകി എഴുതി-വരച്ച് പുറത്തിറക്കിയ 'ദ ഫ്യൂച്ചർ ഐ സോ' എന്ന പുസ്തകത്തിലാണ് ഈ പ്രവചനങ്ങളെല്ലാം ഉള്ളത്. ഇതില്‍ തന്നെ 2025 ജൂലൈ 5ന് ജപ്പാനിൽ ഒരു സുനാമി ആഞ്ഞടിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഭൂകമ്പ സാധ്യത വളരെയേറെയുള്ള ജപ്പാനിൽ ഇന്ന് സുനാമി സംഭവിക്കുമോയെന്ന ആശങ്കയിലാണ് പലരും. അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കിൽ തത്സുകിയുടെ പേര് നോസ്ട്രദാമസ്സിനൊപ്പം തൂക്കപ്പെടും.

തത്സുകിയുടെ പ്രവചനങ്ങൾ

2025 ജൂലൈ മെഗാ-സുനാമി പ്രവചനം

ഏറ്റവും പുതുതായി എത്തിയ പ്രവചനം 2011ലെ ദുരന്തത്തിന്റെ 'മൂന്ന് മടങ്ങ് വലിപ്പമുള്ള' ഒരു വലിയ സുനാമിയെ കുറിച്ചുള്ളതാണ്. 2025 ജൂലൈയിൽ ഈ ദുരന്തം ഉണ്ടാകുമെന്ന് പ്രവചിക്കുന്നു തത്സുകി. ജൂലൈ 5, 2025 പുലർച്ചെ 4:18ന് ഈ ഇത് സംഭവിക്കാം.

2011 ടോഹോകു ഭൂകമ്പവും സുനാമിയും

2011 മാർച്ചിലെ വൻ ദുരന്തം എന്ന പരസ്യ വാചകത്തോടെയാണ് 'ദ ഫ്യൂച്ചർ ഐ സോ' പുറത്തിറങ്ങിയത്. ഇത് 2011 മാർച്ചിൽ ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തെയും സുനാമിയെയും മുൻകൂട്ടി കണ്ടതാണെന്ന് പലരും വ്യാഖ്യാനിച്ചു. ഈ ഭൂകമ്പം 18,000-ത്തിലധികം മരണങ്ങൾക്കും ഫുകുഷിമ ആണവ ദുരന്തത്തിനും കാരണമായതോടെ ജനങ്ങൾക്കിടയിൽ തത്സുകിക്ക് വലിയ പ്രചാരം ലഭിച്ചു.

മറ്റ് പ്രവചനങ്ങൾ

1995 കോബെ ഭൂകമ്പം: തത്സുകി തന്റെ സ്വപ്ന ഡയറികളിൽ ഈ ഭൂകമ്പം പ്രവചിച്ചതായി ആരാധകർ പറയുന്നു.

സെലിബ്രിറ്റികളുടെ മരണങ്ങൾ: ഫ്രെഡി മെർക്കുറി (1991), രാജകുമാരി ഡയാന (1997) എന്നിവരുടെ മരണങ്ങൾ മുൻകൂട്ടി കണ്ടു എന്നും പറയപ്പെടുന്നു.

കോവിഡ്-19: 2020 ൽ ഒരു രോഗം ലോകത്താകെ പടരുമെന്ന് തത്സുകി അവർ പ്രവചിച്ചതായി റിപ്പോർട്ടുകളുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0