12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം, 100 വര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ 58ാം വയസ്സില്‍ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം അവസാനിപ്പിച്ചു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 31, 2026 - 05:18
12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം, 100 വര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ 58ാം വയസ്സില്‍ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം അവസാനിപ്പിച്ചു.

12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം, 100 വര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ 58ാം വയസ്സില്‍ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം അവസാനിപ്പിച്ചു...

ബെംഗളൂരു: ആയിരക്കണക്കിന് കോടികളുടെ ബിസിനസ് സാമ്രാജ്യം, ആഡംബര കാറുകളുടെ വൻശേഖരം, റിയൽ എസ്റ്റേറ്റ് രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ. ബെംഗളൂരുവിലെ ആകാശഗോപുരങ്ങൾ പടുത്തുയർത്തിയ ഡോ. സി.ജെ. റോയിയുടെ ജീവിതം ഒരു സിനിമാക്കഥയെക്കാൾ വിസ്മയിപ്പിക്കുന്നതായിരുന്നു. എന്നാൽ, ആ ജീവിതത്തിന് ഇത്തരമൊരു അന്ത്യമുണ്ടാകുമെന്ന് ബിസിനസ് ലോകം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..

തന്റെ വിജയങ്ങൾക്കെല്ലാം പിന്നിൽ ഭാര്യ ലിനി, റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും നിരുപാധികമായ പിന്തുണയുണ്ടെന്ന് അദ്ദേഹം എന്നും വിശ്വസിച്ചിരുന്നു. ഓരോ ആഡംബര കാറിനെയും വെറുമൊരു വാഹനമായല്ല, മറിച്ച് തന്ത്രപരമായ ഒരു നിക്ഷേപമായാണ് അദ്ദേഹം കണ്ടിരുന്നത്. 'സ്വഭാവവും മനോഭാവവുമാണ് ഒരു വ്യക്തിയുടെ മൂല്യം നിർണ്ണയിക്കുന്നത്' എന്നതായിരുന്നു മക്കൾക്ക് അദ്ദേഹം നൽകിയ ഏറ്റവും വലിയ പാഠം. പരാജയങ്ങളെ തളർച്ചയല്ല, മറിച്ച് ആഘോഷമാക്കണമെന്നും അതിൽ നിന്ന് പഠിച്ച് കൂടുതൽ കരുത്തോടെ മുന്നേറണമെന്നും അദ്ദേഹം ലോകത്തെ പഠിപ്പിച്ചു..

വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ആദായനികുതി വകുപ്പിന്റെ നിരന്തരമായ പരിശോധനകൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. കുടുംബത്തിന് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തിയതായാണ് സൂചന. ഒടുവിൽ, ഇന്ന് സ്വന്തം ഓഫീസിൽ വെടിയുതിർത്ത് അദ്ദേഹം ജീവിതം അവസാനിപ്പിക്കുമ്പോൾ, അത് ഇന്ത്യൻ ബിസിനസ്സ് ചരിത്രത്തിലെ ദാരുണമായ ഒരു അധ്യായമായി മാറുന്നു...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0