നടിയെ ആക്രമിച്ച കേസ്: ഡിസംബർ എട്ടിന് വിധി, ദിലീപിന് നിർണായകം
റിപ്പോർട്ട് :ബൈഷി കുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കേരളം ഉറ്റുനോക്കിയ വിധി വരുന്നത് ഡിസംബർ എട്ടിന്. കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഡിസംബർ എട്ടിന് വിധി വരുമെന്ന് അറിയിച്ചത്.കേസില്‍ ഇന്ന് പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്‍റെ വിധി വരുന്നത്. 2025 ഏപ്രിിൽ അന്തിമ വാദം പൂർത്തിയായിരുന്നു. നീണ്ട വർഷങ്ങളെടുത്ത സാക്ഷിവിസ്താരത്തിനും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് കേസ് വിധി പറയാനായി ഒരുങ്ങുന്നത്. കേസിൽ ആകെ 28 സാക്ഷികളാണ് കൂറുമാറിയത്.ഈ മാസം 20 ന് കേസ് കോടതി പരിഗണിച്ചിരുന്നു. അന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റകൃത്യം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിധി പറയാനൊരുങ്ങുന്നത്.പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0