പായയിൽ പൊതിഞ്ഞ മൃതദേഹം ആരുടേത്? വാണിയപ്പാറ പള്ളിയിലെ കല്ലറ ഇന്ന് വീണ്ടും തുറക്കും
റിപ്പോർട്ട് :ബൈഷികുമാർ
കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ ഇന്ന് വീണ്ടും പരിശോധന നടത്തും. ഒരു കല്ലറയിൽ രണ്ട് ശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാനാണ് ഇന്ന് വീണ്ടും കല്ലറ തുറന്ന് പരിശോധന നടത്തുന്നത്. കല്ലറയ്ക്കുള്ളിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മനുഷ്യന്റെ മൃതദേഹമാണോ എന്നും, ആണെങ്കിൽ അത് ആരുടേതാണെന്നും കണ്ടെത്തുകയാണ് ഇന്നത്തെ പരിശോധനയുടെ പ്രധാന ലക്ഷ്യം.ഈ മാസം 13-ാം തീയതിയാണ് ഒരു ശവസംസ്കാര ചടങ്ങിനായി വാണിയപ്പാറ പള്ളിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സാധാരണ ക്രിസ്തീയ ആചാരപ്രകാരം മൃതദേഹങ്ങൾ പായയിൽ പൊതിഞ്ഞ് സംസ്കരിക്കാറില്ല. ഇതാണ് പള്ളി അധികൃതർക്ക് സംശയം തോന്നാൻ ഇടയാക്കിയത്.പള്ളിയിലെ രേഖകളും സംശയത്തിനിടയാക്കി. രേഖകൾ പ്രകാരം ഈ കല്ലറയിൽ 2004-ലും 2015-ലുമായി രണ്ട് സംസ്കാരങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ 2015-ൽ സംസ്കാരം നടത്തിയവരുടെ ബന്ധുക്കൾ മൃതദേഹം പെട്ടിയിൽ തന്നെയാണ് അടക്കിയതെന്ന് വ്യക്തമാക്കി. ഇതോടെയാണ് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് ദുരൂഹതയേറിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0