മീനച്ചിലാറ്റിലേക്ക് ചാടിയ 24കാരിയുടെ മൃതദേഹം കണ്ടെടുത്തു, അന്വേഷണം ആരംഭിച്ച് പൊലീസ്

റിപ്പോർട്ട് :ബൈഷികുമാർ

Jun 26, 2026 - 14:38
മീനച്ചിലാറ്റിലേക്ക് ചാടിയ 24കാരിയുടെ മൃതദേഹം കണ്ടെടുത്തു, അന്വേഷണം ആരംഭിച്ച് പൊലീസ്

പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയന്റെ (24 വയസ് ) മൃതദേഹമാണ് കണ്ടെടുത്തത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ടത്തിയ അയൽപക്കക്കാരാണ് എമ്മി ആറ്റിലേക്ക് ചാടിയ വിവരം പൊലീസിനെ അറിയിച്ചത്. ഈ സമയം എമ്മിയുടെ ബാഗും ഫോണും പാലത്തിൽ ഇരിപ്പുണ്ടായിരുന്നു.മരണ കാരണം ഇതുവരെ വ്യക്തമല്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തിയാണ് തെരച്ചിൽ നടത്തിയത്. ശക്തമായ മഴയെ തുടർന്ന് ആറ്റിൽ നല്ല ഒഴുക്കാണ് അനുഭവപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0