മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ഇൻഡോർ മോഡലെവിടെ ? തിരുവനന്തപുരത്തെ മാലിന്യ സംസ്കരണം അവതാളത്തിൽ

റിപ്പോർട്ട് :ബൈഷികുമാർ

Jun 27, 2026 - 08:48
മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ഇൻഡോർ മോഡലെവിടെ ? തിരുവനന്തപുരത്തെ മാലിന്യ സംസ്കരണം അവതാളത്തിൽ

തലസ്ഥാന നഗരിയെ മാലിന്യമുക്തമാക്കാൻ ഇൻഡോർ മോഡൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബിജെപി ഭരണസമിതിക്ക് ആറുമാസമിപ്പുറവും വാക്ക് പാലിക്കാനായില്ല. മുൻ LDF ഭരണസമിതി കൃത്യമായി കൈകാര്യം ചെയ്ത മാലിന്യ സംസ്കരണം വീണ്ടും അവതാളത്തിലാണ്.നഗരത്തിൽ മാലിന്യക്കൂമ്പാരം കാരണം പകർച്ചവ്യാധികൾ പടരുമ്പോഴും നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. തലസ്ഥാന നഗരത്തിൻ്റെ വലിയ തലവേദനയായിരുന്ന മാലിന്യപ്രശ്നം മുൻഭരണസമിതി കൃത്യമായി കൈകാര്യം ചെയ്തിരുന്നു. എന്നാൽ പുതിയ ബിജെപി ഭരണസമിതി വന്നതിന് ശേഷം ന​ഗരത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്.മാലിന്യ പ്രശ്നം പരിഹരിക്കാൻ ഇൻഡോർ മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ബിജെപി ഭരണസമിതി ഭരിക്കുമ്പോൾ ആറുമാസങ്ങൾക്കപ്പുറവും നഗരത്തിൽ പലയിടത്തും മാലിന്യം കുന്നു കൂടുകയാണ്. അതിൻ്റെ നേർസാക്ഷ്യമാണ് ചാല മാർക്കറ്റിലെ വ്യാപാരിയും പങ്കുവെക്കുന്നത്.

മാലിന്യനിർമാർജനത്തിൻ്റെ നടപടികൾ നഗരസഭ സ്വീകരിക്കാത്തത് കാരണം പ്രതിദിനം പകർച്ചവ്യാധി കേസുകളും ജില്ലയിൽ വർദ്ധിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ നിലയിലുള്ള വീഴ്ച നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നതിൻ്റെ തെളിവ് കൂടിയാണ് നഗരത്തിലെ ഈ മാലിന്യ കൂമ്പാരങ്ങൾ.

പ്രത്യേകിച്ചും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയപരമായി കാര്യങ്ങളെ മുന്നോട്ട് പോകുന്നതിനാണ് നഗരസഭ പ്രാധാന്യം നൽകുന്നത് എന്ന ആക്ഷേപവും ശക്തമാണ്..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0