കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ചാടിയയാൾക്കായി ​തെരച്ചിൽ ഊർജിതം

റിപ്പോർട്ട് :ബൈഷികുമാർ

Jun 27, 2026 - 19:45
കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ചാടിയയാൾക്കായി ​തെരച്ചിൽ ഊർജിതം

കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽ പെട്ട കർണാടകയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മലയാളിക്കായി തെരച്ചിൽ ഊർജിതം. ബെംഗളൂരുവിൽ നിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്.പുഴ മുറിച്ചുകടക്കുന്നതിനിടെ മലമുകളിൽ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഒഴുക്കിൽപ്പെട്ട രണ്ട് കർണാടക സ്വദേശികളെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, ഇവരെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ വയനാട് സ്വദേശിയായ ഗൈഡ് ഒഴുക്കിൽപ്പെടുകയായിരുന്നു.ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെങ്കിലും പ്രതികൂല സാ​ഹചര്യങ്ങൾ വില്ലനായിരിക്കുകയാണ്. മുക്കത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം കാണാതായ ഗൈഡിനായി തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ പുഴയിലെ ശക്തമായ നീരൊഴുക്കും നേരെ വൈകുന്നതുകൊണ്ടുള്ള വെളിച്ചക്കുറവും തെരച്ചിൽ ദുഷ്കരമാക്കുന്നു. രക്ഷപ്പെടുത്തിയ കർണാടക സ്വദേശികൾക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0