വീട്ടിൽ കയറി വെടിയുതിർത്തു; അമേരിക്കയിൽ വനിതാ എംപിയും ഭർത്താവും മരിച്ചു, സെനറ്റർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

Jun 15, 2025 - 08:54
വീട്ടിൽ കയറി വെടിയുതിർത്തു; അമേരിക്കയിൽ വനിതാ എംപിയും ഭർത്താവും മരിച്ചു, സെനറ്റർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

മിനസോട്ട: അജ്ഞാതൻ നടത്തിയ വെടിവെപ്പ് അമേരിക്കയിൽ വനിതാ എംപിയും ഭർത്താവും കൊല്ലപ്പെട്ടു. ഡെമോക്രാറ്റിക് സ്റ്റേറ്റ് പ്രതിനിധി മെലിസ ഹോർട്ട്മാൻ , ഭർത്താവ് മാർക്ക് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. അക്രമി ഇവരുടെ വീടുകളിലെത്തിയാണ് ആക്രമണം നടത്തിയത്. മെലിസ ഹോർട്ട്മാൻ മിനസോട്ടയുടെ സംസ്ഥാന പ്രതിനിധിയും ജോൺ ഹോഫ്മാൻ സെനറ്ററുമാണ്.

മെലിസ ഹോർട്ട്മാനും ഭർത്താവും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി മിനസോട്ട ഗവർണർ ടിം വാൾസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തിൽ ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്മാൻ ഭാര്യ യെവെറ്റും എന്നിവർക്ക് നേരെയും വെടിവെപ്പ് ഉണ്ടായി. ഒന്നിലധികം തവണ വെടിയേറ്റ ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. രണ്ടിടത്തും വെടിവെപ്പ് ഉണ്ടായത് രാത്രിയിലാണ്. ചാംപ്ലിൻ, ബ്രൂക്ലിൻ പാർക്ക് എന്നിവിടങ്ങളിലെ വീടുകളിലാണ് വെടിവെപ്പ് നടന്നത്.

ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരുതുന്നതെന്നും മിനിയാപൊളിസിനടുത്തുള്ള ചാംപ്ലിൻ, ബ്രൂക്ലിൻ പാർക്ക് എന്നിവിടങ്ങളിൽ വെടിവെപ്പ് നടന്നതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മിനസോട്ട ഗവർണർ ടിം വാൾസ് പറഞ്ഞു. മിനിയാപൊളിസിന് വടക്കുള്ള ജില്ലകളിലെ പ്രത്യേക വസതികളിൽ ശനിയാഴ്ച പുലർച്ചെയാണ് വെടിവെപ്പ് നടന്നതെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0