'യുദ്ധം' അവസാനിക്കുന്നു; ഇറാൻ - ഇസ്രായേൽ സമ്പൂർണ്ണ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വെടിനിർത്തൽ ധാരണയിലെത്തിയ ഇറാനെയും ഇസ്രായേലിനെയും ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. വെടിനിർത്തൽ പ്രഖ്യാപനം ഇറാനും ഇസ്രായേലും സ്ഥിരീകരിച്ചു. ഖത്തറാണ് മധ്യസ്ഥത വഹിച്ചതെന്നാണ് ഇറാൻ്റെ പ്രതികരണം.
ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ
ആറുമണിക്കൂറിനുള്ളിൽ ഇറാനും 12 മണിക്കൂറോടെ ഇസ്രായേലും വെടിനിർത്തൽ ആരംഭിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ വാക്കുകൾ. 'എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രായേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രeയേലും അത് പിന്തുടരും.' ട്രംപ് കുറിച്ചു
.24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വർഷങ്ങളോളെ നീണ്ടുനിൽക്കാവുന്ന ഒരു യുദ്ധമായിരുന്നു ഇത്. പശ്ചിമേഷ്യയെ മുഴുവൻ യുദ്ധം സശിപ്പിക്കുമായിരുന്നു. അതുണ്ടായില്ല, ഉണ്ടാവുകയുമില്ലെന്നും ട്രംപ് പറഞ്ഞു.
12 ദിവസത്തെ യുദ്ധം അവസാനിക്കുന്നു
12 ദിവസത്തെ യുദ്ധമെന്നു വിളിക്കാവുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ ക്ഷമയും ധൈര്യവും ബുദ്ധിയും കാണിച്ചതിന് ഇറാനെയും ഇസ്രായേലിനെയും അഭിനന്ദിക്കുന്നെന്നും പറഞ്ഞ ട്രംപ് എല്ലാ രാജ്യങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ടഇസ്രായേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ. പശ്ചിമേഷ്യയെ ദൈവം അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ, ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ' ട്രംപ് ട്രൂത്തിൽ കുറിച്ചു.
വെടിനിർത്തൽ ഖത്തറിലെ യുഎസ് സൈനികതാവളങ്ങൾ ഇറാൻ ആക്രമിച്ചതിന് പിന്നാലെ
ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാൻ്റെ മിസൈല്‍ ആക്രമണം നടന്നതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനം. അമേരിക്കയുടെ ഖത്തറിലെ അല്‍ - ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇറാൻ്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
What's Your Reaction?






