ജമ്മു നാഗ്രോട്ട മിലിട്ടറി സ്റ്റേഷന് നേരെ വെടിവെയ്പ്പ്; സൈനികന് പരിക്കേറ്റെന്ന് സ്ഥിരീകരിച്ച് സേന

ജമ്മു നാഗ്രോട്ട മിലിട്ടറി സ്റ്റേഷന് നേരെ വെടിവെയ്പ്പ്; സൈനികന് പരിക്കേറ്റെന്ന് സ്ഥിരീകരിച്ച് സേന

May 11, 2025 - 10:43
ജമ്മു നാഗ്രോട്ട മിലിട്ടറി സ്റ്റേഷന് നേരെ വെടിവെയ്പ്പ്; സൈനികന് പരിക്കേറ്റെന്ന് സ്ഥിരീകരിച്ച് സേന

ന്യൂഡൽഹി: ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണ ശ്രമം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. അക്രമത്തിൽ ഒരു സൈനികന് വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.സൈന്യത്തിൻ്റെ വൈറ്റ് നൈറ്റ് കോർപ്സ് ആണ് ആക്രമവിവരം സ്ഥിരീകരിച്ചത്. നേരത്തെ സൈനിക ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായെന്ന വാർത്ത വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നെങ്കിലും ഇത് തെറ്റാണെന്നാണ് സൈന്യം ആദ്യം പ്രതികരിച്ചത്. ഇതോടെ വാർത്ത പിൻവലിച്ചിരുന്നെങ്കിലും വൈറ്റ് നൈറ്റ് കോർപ്സ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.

സൈനിക ക്യാമ്പിന് സമീപത്ത് സംശയകരമായ നീക്കം കണ്ട് സൈനികർ വെടിയുതിർത്തു. ആ സമയത്ത് പ്രത്യാക്രമണം ഉണ്ടായി. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണെന്നും വൈറ്റ് നൈറ്റ് കോർപ്സ് 'എക്സ്' പോസ്റ്റിലൂടെ അറിയിച്ചു. ജമ്മുവിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് അക്രമണുമുണ്ടായ നഗ്രോട്ടയിലെ സൈനിക ക്യമ്പ്. ഇവിടെ തന്നെ എയർ ഫോഴ്സിൻ്റെ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്.

വെടിനിർത്തൽ ധാരണയായി അഞ്ച് മണിക്കൂർ തികയും മുൻപ് പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് നഗ്രോട്ടയിലെയും ആക്രമണം. അതിനിടെ പഞ്ചാബിലെ പല പ്രധാന നഗരങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പത്താൻകോട്ട്, ലുധിയാന, മോഗ, ഫിറോസ്പൂർ, ജലന്ധർ എന്നിവിടങ്ങളിലാണ് ശനിയാഴ്ച വൈകുന്നേരം ബ്ലാക്കൗട്ട് ഏർപ്പെടുത്തിയത്. ജാഗ്രത പുലർത്തുന്നതിൻ്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

ജലന്ധറിൽ ബ്ലാക്കൗട്ട് ഏർപ്പെടുത്തിയത് മുൻകരുതലെന്നോണമാണ് ഭയപ്പെടാൻ ഒന്നുമില്ലെന്ന് ജലന്ധർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. 'നിലവിലെ മാധ്യമ വാർത്തകളെ തുടർന്ന് മുൻകരുതൽ നടപടി സ്വീകരിക്കാനാണ് ജലന്ധറിലെ ചിലയിടങ്ങളിൽ തെരുവ് വിളക്കുകൾ അണച്ചത്. നിലവിൽ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടില്ല. ജലന്ധറിൽ നിലവിൽ ഒരു കുഴപ്പവുമില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും കമ്മീഷണർ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0